കാടുകയറി പാലക്കാട് നഗരസഭ സ്റ്റേഡിയം
text_fieldsപാലക്കാട്: അധികൃതരുടെ അവഗണനയെ തുടർന്ന് പാലക്കാട് നഗരസഭ സ്റ്റേഡിയം കാടുകയറി നശിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ പൊതുപരിപാടികൾ ഇല്ലാത്തതിനാൽ ഇവിടം വിജനമാണ്. പലരും നഗരത്തിലെ മാലിന്യം വലിച്ചെറിയുന്നതും കത്തിക്കുന്നതും ഇവിടെയാണ്. സ്റ്റേഡിയത്തിെൻറ പടവുകളിൽ പാഴ്ചെടികൾ വളർന്ന് ഉപയോഗ ശൂന്യമായിട്ടുണ്ട്.
സുരക്ഷവേലിയും രാത്രിയിൽ വെളിച്ചവുമില്ലാത്തതിനാൽ സാമൂഹിക വിരുദ്ധതരുടെ കേന്ദ്രം കൂടിയായി മാറിയെന്നും ആക്ഷേപമുണ്ട്. വർഷങ്ങൾക്ക് മുമ്പ് നിർമിച്ച സ്റ്റേഡിയം സംരക്ഷിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമില്ല. മഴക്കാലത്ത് മൈതാനത്ത് വെള്ളം കെട്ടിനിൽക്കുന്നത് പതിവാണ്. ആർക്കുവേണമെങ്കിലും ഏത് സമയത്തും പ്രവേശിക്കാനാകും. ജില്ലയിലെ കായികപ്രേമികളുടെ ഉന്നമനത്തിനായുള്ള സ്ഥലമാണെങ്കിലും അവിടെ മറ്റുപരിപാടികൾ നടത്തുന്നതുകാരണം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.