പാലക്കാട്ടെത്തിയാൽ ചൂടോടൊരു ചുക്കുകാപ്പികുടിക്കാം...
text_fieldsപാലക്കാട് കോട്ടമൈതാനത്തെ ചുക്കുകാപ്പി കട
പാലക്കാട്: പാലക്കാട് കോട്ടമൈതാനത്തിന്റെ പരിസരത്ത് ആളുകളെത്തിയാൽ ഒന്ന് തോന്നിപ്പോകും, ഒരു ചുക്കുകാപ്പി കുടിക്കാൻ. പാലക്കാട് നഗരസഭ യാക്കര കുടുംബശ്രീ യൂനിറ്റിന്റെ നേതൃത്വത്തിലാണിത് പ്രവർത്തിക്കുന്നത്. 25 വർഷമായി തുടരുന്ന ഈ കട ഇന്നും വിജയകരമായി മുന്നോട്ടു പോവുകയാണ്.
മറ്റു സ്ഥലങ്ങളിൽനിന്നും ചുക്കും കുരുമുളകും വാങ്ങി സ്വന്തമായി പൊടിച്ചാണ് ഇവർ കാപ്പി നിർമിക്കുന്നത്. ചുക്കുകാപ്പി പൊടിയും ഇവർ ഇതിനോടൊപ്പം വിൽക്കുന്നുണ്ട്. ദിവസവും രാവിലെ ഒമ്പതു മുതൽ ഏഴുവരെയാണ് പ്രവർത്തന സമയം. 24 വർഷങ്ങൾക്കുമുമ്പ് ഇളനീർ കച്ചവടവുമായാണ് ഇവർ കച്ചവടവുമായി വന്നത്. പിന്നീട് മഴകാരണം ഇളനീർ കച്ചവടം കുറഞ്ഞു. തുടർന്ന് അന്നത്തെ കുടുംബശ്രീ ഓഫിസർ സുധാമണിയുടെ നിർദേശപ്രകാരം ചുക്കുകാപ്പി കച്ചവടം ആരംഭിക്കുകയായിരുന്നു.
ആദ്യകാലങ്ങളിൽ കഷ്ടപ്പാട് സഹിച്ചെങ്കിലും പിന്നീട് കച്ചവടം മെച്ചപ്പെട്ടു. പത്തുപേരുമായി തുടങ്ങിയ സംഘം നിലവിൽ അഞ്ചുപേരായി ചുരുങ്ങിയെങ്കിലും ഇന്ന് രണ്ട് കടകളാണ് ഇവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നത്. മുനിസിപ്പാലിറ്റി, സി.ഡി.എസ് എന്നിവയുടെ സഹകരണത്തോടെയാണ് ഇവർ മുന്നോട്ടു പോകുന്നത്. മുംതാസ്, പാർവതി, സീനത്ത്, റുഖിയ, ലൈല എന്നിവരാണ് കടയുടെ മേൽനോട്ടം വഹിക്കുന്നത്. പത്തുരൂപയാണ് ചുക്കുകാപ്പിയുടെ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

