തകർന്ന പാലക്കാട് മാർക്കറ്റ്; റോഡിൽ ഗതാഗതക്കുരുക്ക് പതിവ്
text_fieldsകുഴികൾ നിറഞ്ഞ
പാലക്കാട് വലിയങ്ങാടി
മാർക്കറ്റ് റോഡ്
പാലക്കാട്: നഗരത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ വലിയങ്ങാടി മാർക്കറ്റ് റോഡിൽ ഗതാഗതക്കുരുക്ക് പതിവ്. ശകുന്തള ജങ്ഷൻ മുതൽ മേലാമുറി പച്ചക്കറി മാർക്കറ്റ് വരെ പകൽസമയത്ത് രൂക്ഷമായ ഗതാഗതക്കുരുക്കാണ്. സാധനം വാങ്ങാനെത്തുന്നവർ കച്ചവട സ്ഥാപനങ്ങളുടെ മുന്നിൽ റോഡിന് ഇരുവശവും വാഹനങ്ങൾ അലക്ഷ്യമായി നിർത്തുന്നതാണ് കുരുക്കിന് പ്രാധാന കാരണം.
മാർക്കറ്റ് റോഡിൽ പ്രത്യേക വാഹനപാർക്കിങ് സൗകര്യമില്ല. നടപ്പാതയും ഇവിടെ പൂർണമായി നിർമിച്ചിട്ടല്ല. റോഡ് പലയിടത്തും കുഴികൾ നിറഞ്ഞതോടെ വാഹനങ്ങൾ സഞ്ചരിക്കാനും ഏറെ പ്രയാസപ്പെടുന്നു.
കാൽനട യാത്രക്കാരും ചെറുവാഹനങ്ങളും മാർക്കറ്റ് റോഡിലേക്ക് പ്രവേശിക്കുന്നതോടെ തിരക്ക് വർധിക്കുന്നതോടെ റോഡിൽ നരകിക്കുകയാണ് യാത്രികർ. പകൽസമയത്ത് മാർക്കറ്റ് റോഡിലേക്ക് വലിയ ചരക്ക് വാഹനങ്ങൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പലരും പാലിക്കാറില്ല. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടി വേണമെന്ന വ്യാപാരികളുടെയും യാത്രക്കാരുടെയും അവശ്യം അധികൃതരും അവഗണിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

