പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയം: വീണ്ടും പ്രതീക്ഷ
text_fieldsപാലക്കാട് ഇൻഡോർ സ്റ്റേഡിയം കെട്ടിടം
പാലക്കാട്: പാതിവഴിയില്‍ നിര്‍മാണം നിലച്ചുപോയ പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കി തുറന്നുകൊടുക്കും.നിലവിലുള്ള സാങ്കേതിക തടസ്സങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിച്ച് ആവശ്യമായ അംഗീകാരങ്ങള്‍ ഉടന്‍ നേടി നിര്‍മാണം പൂര്‍ത്തിയാക്കും.
പാലക്കാട് വിക്ടോറിയ കോളജിനടുത്ത് സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കിയ 2.44 ഏക്കര്‍ ഭൂമിയിലാണ് ഇന്‍ഡോര്‍ സ്റ്റേഡിയം നിർമാണം നടക്കുന്നത്.
2010 ജനുവരി എട്ടിന് 13.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം 2010 മേയ് മൂന്നിന് ആരംഭിച്ചു. 10.04 കോടി രൂപ ചെലവഴിച്ച് സ്ട്രക്ചര്‍ നിര്‍മാണം പൂര്‍ത്തിയാക്കി. 2010ലെ ബജറ്റില്‍ മൂന്ന് കോടി രൂപ സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് വകയിരുത്തിയെങ്കിലും തുടര്‍ന്നുവന്ന സര്‍ക്കാര്‍ തുക നല്‍കിയില്ല. ഇതേ തുടര്‍ന്നാണ് നിര്‍മാണം സ്തംഭിച്ചത്.
അവശേഷിക്കുന്ന നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ 2021 മാര്‍ച്ച് ഒന്നിന് 10.81 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി അംഗീകാരം നല്കി.
എന്നാല്‍ തുടര്‍ നടപടികള്‍ മന്ദഗതിയിലായി. ഇതേ തുടര്‍ന്നാണ് സ്പോര്‍ട്സ് മന്ത്രി വി. അബ്ദുറഹ്മാെൻറയും ജില്ലയില്‍ നിന്നുള്ള മന്ത്രിയായ കൃഷ്ണന്‍കുട്ടിയുടെയും സാന്നിധ്യത്തില്‍ സ്പീക്കര്‍ എം.ബി. രാജേഷ് യോഗം വിളിച്ചു ചേര്‍ത്തത്.
ടെൻഡര്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി, ഫയര്‍-സേഫ്റ്റി മാനദണ്ഡങ്ങള്‍ അനുസരിച്ച് വരുത്തേണ്ട ചില മാറ്റങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ച് അവശേഷിക്കുന്ന നിര്‍മാണ പ്രവൃത്തി എത്രയും വേഗം പൂര്‍ത്തിയാക്കും.
ഇതിനായി വിവിധ വകുപ്പുകളെയും ഏജന്‍സികളെയും ഏകോപിപ്പിച്ച് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനും യോഗം തീരുമാനിച്ചു.
ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡൻറ് കൂടിയായ കെ. പ്രേംകുമാര്‍ എം.എല്‍.എ, പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയം സൊസൈറ്റി സെക്രട്ടറി ടി.ആര്. അജയന്, സ്പോര്‍ട്സ് വകുപ്പിലെയും കിഫ്ബിയിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, നിര്‍വഹണ ഏജന്‍സിയായ കിറ്റ്കോയുടെ പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

