Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാലക്കാട്​ ഗവ....

പാലക്കാട്​ ഗവ. മെഡിക്കല്‍ കോളജ്: നിര്‍മാണം വേഗത്തിലാക്കാന്‍ നിര്‍ദേശം

text_fields
bookmark_border
palakkad ak balan
cancel
camera_alt

ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി എ.​കെ. ബാ​ല​െൻറ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന അ​വ​ലോ​ക​ന യോ​ഗം

പാ​ല​ക്കാ​ട്: ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍, ക​രാ​റു​കാ​ര്‍ എ​ന്നി​വ​ര്‍ക്ക് മ​ന്ത്രി എ.​കെ. ബാ​ല​ന്‍ നി​ര്‍ദേ​ശം ന​ല്‍കി. ഒ.​പി ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം 2021 ജ​നു​വ​രി 20നും ​ക്ലി​നി​ക്ക​ല്‍ ഒ.​പി​യു​ടെ ഉ​ദ്ഘാ​ട​നം മാ​ര്‍ച്ച് 31നും ​ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ര്‍മാ​ണം വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും മ​ന്ത്രി നി​ർ​ദേ​ശം ന​ല്‍കി. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചേ​ര്‍ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

പീ​ഡി​യാ​ട്രി​ക്, ഗൈ​ന​ക്കോ​ള​ജി, സ​ര്‍ജ​റി, ജ​ന​റ​ല്‍ മെ​ഡി​സി​ന്‍ വി​ഭാ​ഗ​ങ്ങ​ളി​ലെ ഒ.​പി​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ആ​രം​ഭി​ക്കു​ക. ആ​കെ 12 വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ഒ.​പി​യു​ള്ള​ത്. കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​കു​ന്ന​തി​ന​നു​സ​രി​ച്ച് ഒ.​പി​ക​ളു​ടെ എ​ണ്ണം വ​ര്‍ധി​പ്പി​ക്കും. അ​വ​ലോ​ക​ന യോ​ഗ​ത്തി​നു​ശേ​ഷം കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ച്ച് മ​ന്ത്രി നി​ര്‍മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി.

കെ​ട്ടി​ട​ങ്ങ​ളു​ടെ ക​രാ​റു​കാ​ര്‍ക്ക് ന​ല്‍കാ​നു​ള്ള കു​ടി​ശ്ശി​ക സം​ബ​ന്ധി​ച്ച് എ​സ്.​സി, എ​സ്.​ടി പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി, പി.​ഡ​ബ്ല്യൂ.​ഡി സെ​ക്ര​ട്ട​റി എ​ന്നി​വ​രു​മാ​യി ച​ര്‍ച്ച ചെ​യ്ത് തീ​രു​മാ​ന​മെ​ടു​ക്കാ​നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. യോ​ഗ​ത്തി​ല്‍ എ​സ്.​സി, എ​സ്.​ടി പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി പു​നീ​ത് കു​മാ​ര്‍, പി.​ഡ​ബ്ല്യൂ.​ഡി പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ആ​ന​ന്ദ് സി​ങ്, എ​സ്.​സി, എ​സ്.​ടി ഡ​യ​റ​ക്ട​ര്‍ ശ്രീ​വി​ദ്യ, പാ​ല​ക്കാ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ ഡോ. ​എം.​എ​സ്. പ​ത്മ​നാ​ഭ​ന്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​ഇ​ഗ്‌​നേ​ഷ്യ​സ്, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ak balanpalakkad government medical college
News Summary - Palakkad Govt. Medical College: Proposal to speed up construction
Next Story