പാതിവഴിയിൽ വീട്; സുമനസ്സുകളുടെ കനിവുതേടി കുടുംബം
text_fieldsപത്തിരിപ്പാല: പാതയോരത്ത് തട്ടുകട നടത്തി ഉപജീവനം കഴിഞ്ഞിരുന്ന കുടുംബനാഥൻ ലോക്ഡൗണിൽ കുരുങ്ങിയതോടെ നാലംഗം കുടുംബത്തിെൻറ ഉപജീവനം വഴിമുട്ടി. ലെക്കിടിപേരൂർ പഞ്ചായത്തിലെ പെരുമ്പറമ്പ് ചിറയപുറം കാജാമൊയ്തീൻ, ഭാര്യ മിസ്രിയയും അടങ്ങുന്ന കുടുംബമാണ് വീടിന് വാടകകൊടുക്കാൻ പോലും കഴിയാതെ പ്രയാസത്തിലായത്.
അഞ്ച് സെൻറ് ഭൂമിയിൽ വീടുവെക്കാനുള്ള ശ്രമം നടത്തിയെങ്കിലും സാമ്പത്തിക പ്രയാസം മൂലം നിർമാണം പാതിവഴിയിലാണ്.
സിമൻറ് കട്ട ഉപയോഗിച്ച് ഒറ്റമുറി ഷെഡ് കെട്ടിയുയർത്തി മുകളിൽഷീറ്റ് വരെ ഇട്ടു. കക്കൂസ് കുഴികുത്തി പാതിവഴിയിൽ കിടപ്പാണ്. കുളിമുറിയും കക്കൂസും ഉണ്ടങ്കിൽ മണ്ണെണ്ണ വിളക്കിലെങ്കിലും കഴിയാമെന്നാണ് കുടുംബം പറയുന്നത്. മൂന്നു പെൺകുട്ടികളിൽ രണ്ടുപേരുടെ വിവാഹം നാട്ടുകാരുടെ സഹായത്താൽ കഴിഞ്ഞു.
ഒരു മകൾ ഡിഗ്രി പാതിവഴിയിലാക്കി പഠനം പൂർത്തീകരിക്കാനാകാതെ വീട്ടിലിരിപ്പാണ്. ഏഴാം ക്ലാസുകാരൻ ഹംസത്തലി പത്തിരിപ്പാല സ്കൂളിലെ വിദ്യാർഥിയാണ്. ഓൺലൈൻ പഠനത്തിന് ടി.വിയോ സ്മാർട്ട് ഫോണോ ഇല്ലാത്തതിനാൽ മറ്റു വീടുകളെയാണ് ആശ്രയിക്കുന്നത്.
2500 രൂപ വാടകകൊടുത്താണ് കുടുംബം ചോർന്നൊലിക്കുന്ന വാടകവീട്ടിൽ കഴിഞ്ഞുകൂടുന്നത്. പള്ളിയിലെ അധ്യാപകർക്ക് ഭക്ഷണം എത്തിച്ച് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് വാടകയും വീട്ടുെചലവും നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
