Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവില്ലൻമാരായി വിമതർ

വില്ലൻമാരായി വിമതർ

text_fields
bookmark_border
വില്ലൻമാരായി വിമതർ
cancel

പാലക്കാട്​: തദ്ദേശസ്വയംഭരണ​ സ്ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ട്​ വിവാദങ്ങൾ നീറിക്കത്തുന്നതിനിടെ അങ്കലാപ്പിലായി മുന്നണികൾ. വിമതശല്യം രൂക്ഷമാണ്​ പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും.

വരും ദിവസങ്ങളിൽ വിലപേശലും പത്രികപിൻവലിപ്പിക്കലുമടക്കം ​നീക്കങ്ങളുമായി നെ​േട്ടാട്ടത്തിലാവും മുന്നണികൾ. നേരത്തെ എതിർപ്പുമായി രംഗത്തെത്തിയ പ്രമുഖരിൽ പലരും സ്വന്തന്ത്രരായി പത്രിക സമർപ്പിച്ചതോടെ പലയിടത്തും അനുനയ സാധ്യതകൾ മങ്ങുന്ന സ്ഥിതിയാണ്​.

അനുനയ സാധ്യതകൾ തുറന്നിടുന്നതിനൊപ്പം ഇടഞ്ഞുനിൽക്കുന്നവർക്കെതിരെ കർശന നടപടിയെന്ന്​ നേതൃത്വങ്ങൾ മുന്നറിയിപ്പ്​ നൽകുന്നുമുണ്ട്​.

കാര്യമായ തർക്കങ്ങളില്ലാതെ സ്ഥാനാർഥി നിർണയവും പ്രചാരണവുമായി എൽ.ഡി.എഫ്​ ഏറെ മുന്നിലാണ്​ നഗരസഭയിൽ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പിടിച്ചെടുത്ത പാലക്കാട്​ നഗരസഭയിൽ ഇക്കുറി അഭിമാനപോരാട്ടത്തിനിറങ്ങുന്ന യു.ഡി.എഫിന് തർക്കങ്ങൾ കൊണ്ടുതന്നെ രണ്ടുഘട്ടങ്ങളായാണ് സ്ഥാനാർഥി​ പട്ടിക പ്രസിദ്ധീകരിക്കാനായത്​. നാലുവട്ടം വിജയിച്ചവരുടെ കൂട്ടത്തിലുൾപ്പെട്ട്​ സീറ്റുനഷ്​ടമായ ഡി.സി.സി സെക്രട്ടറി കെ. ഭവദാസ്​ 11ാം വാർഡ്​ കല്ലേപ്പുള്ളിയിൽനിന്ന്​ സ്വതന്ത്ര സ്ഥാനാർഥിയായി കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ചത്​ പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്​. 41ാം വാർഡ്​ മുനിസിപ്പൽ ഒാഫിസ്​, കുന്നത്തൂർമേട്​ നോർത്ത്​, കുന്നത്തൂർമേട്​ സൗത്ത്​ എന്നിവിടങ്ങളിലും തഴഞ്ഞുവെന്ന്​ ആ​േ​രാപിച്ച്​ പാർട്ടി പ്രവർത്തകരും അനുഭാവികളും സ്വതന്ത്രരായി പത്രിക സമർപ്പിച്ചിട്ടുണ്ട്​. ബി.ജെ.പി സ്ഥാനാർഥി പട്ടികയിൽ മുതിർന്ന നേതാക്കളെ അവഗണിച്ചുവെന്ന പരാതി ആദ്യഘട്ടത്തിൽ തന്നെ ഉയർന്നിരുന്നു.

ഇതിനിടെ പാർട്ടി പ്രഖ്യാപിച്ച രണ്ടുസ്ഥാനാർഥികൾ മത്സരരംഗത്തുനിന്ന്​ പിൻമാറി. പട്ടികക്കെതിരെ പരാതിയുമായി ചില സമുദായ സംഘടനകളും പരാതിയുമായി നേത്യത്വത്തെ സമീപിച്ചിട്ടുണ്ട്​. ഇതിനിടെ ആർ.എസ്​.എസ്​ നേതൃത്വം ഇടപെട്ട്​ അനുനയനീക്കങ്ങളും സജീവമായിട്ടുണ്ട്​.

കൊല്ല​​േങ്കാട്ടും ചിറ്റൂരും പ്രമുഖർ വിമതർ

സ്ഥാനാർഥി പട്ടികയിൽ ഇടംനേടാനാവാതായതോടെ കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്​മെൻറ്​ ചെയർമാനും ഡി.സി.സി വൈസ്​ പ്രസിഡൻറുമായ സുമേഷ്​ അച്ചുതൻ കൊല്ല​േങ്കാട്​ ​​േബ്ലാക്ക്​ പഞ്ചായത്ത്​ പട്ടഞ്ചേരി ഡിവിഷനിൽ പത്രിക നൽകി. ഇവിടെ യു.ഡി.എഫ്​ സ്ഥാനാർഥി എസ്​. ശ്രീനാഥാണ്​. പി. മാധവൻ യു.ഡി.എഫ്​ സ്ഥാനാർഥിയായ കാ​മ്പ്രത്തുചള്ള വാർഡിൽ യൂത്ത് കോൺഗ്രസ്​ സംസ്ഥാന സെക്രട്ടറി സജേഷ്​ ചന്ദ്രനും പത്രിക നൽകിയിട്ടുണ്ട്​.

ചിറ്റൂർ തത്തമംഗലം നഗരസഭയിൽ ചെയർമാനായിരുന്ന കെ. മധു 28ാം വാർഡായ ഗ്രാമത്തിലും പത്രിക നൽകിയിട്ടുണ്ട്​.

എൽ.ഡി.എഫിലും കുറവില്ല

ഒറ്റപ്പാലം നഗരസഭയിൽ 15ാം വാർഡിൽ സി.പി.എം ബ്രാഞ്ച്​ സെക്രട്ടറി ഇ. ശിവമണി എൽ.ഡി.എഫ്​ വിമതനായി പത്രിക നൽകി. നഗരസഭയിലെ 12, 16, 21, 28, 32, 33, 35, 36 വാർഡുകളിലും സി.പി.എം വിമതർ സ്വതന്ത്ര മുന്നണിയായി മത്സരരംഗത്തുണ്ട്​. പാലക്കാട്​ നഗരസഭയിൽ 28 ാം വാർഡിൽ സി.പി.എം വിമതനായി മുൻ ഏരിയ കമ്മിറ്റി അംഗം എം.എസ്​. ഷാജൻ പത്രിക നൽകിയിട്ടുണ്ട്​. സി.പി.​െഎ, സി.പി.എം തർക്കം നിലനിൽക്കുന്ന മണ്ണൂർ പഞ്ചായത്തിൽ 14 വാർഡുകളിൽ 12ലും സി.പി.എമ്മിനും സി.പി.​െഎക്കും വെവ്വേറെ സ്ഥാനാർഥികളുണ്ട്​.

ലീഗിലും...

ചെർപ്പുളശ്ശേരി നഗരസഭയിൽ എലിയപ്പറ്റ വാർഡിൽ മുസ്​ലിംലീഗ്​ വിമതനായി പടിഞ്ഞാറേക്കര വീട്ടിൽ നൗഷാദ്​ പത്രിക നൽകി. ഇവിടെ മുസ്​ലിം ലീഗ്​ ജില്ല സെക്രട്ടറി കെ.കെ.എ. അസീസാണ്​ ഒൗദ്യോഗിക സ്ഥാനാർഥി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CandidatesRebel candidatePanchayat election 2020
Next Story