കലോത്സവവേദിയിലെ കന്തസ്വാമി ടച്ച്
text_fieldsഅട്ടപ്പാടിയുടെ കുഞ്ഞുകലാകാരൻമാരെ ചേർത്തുപിടിച്ച് കലോത്സവവേദിയിൽ എൽ. കന്തസ്വാമി നടന്നു. മട്ടത്തുക്കാട് ഗവ. ട്രൈബൽ തമിഴ് മീഡിയം ഹൈസ്കൂളിലെ അധ്യാപകനായ കന്തസ്വാമി ഈ വേദിയിൽ ഇങ്ങനെ നടപ്പുതുടങ്ങിയിട്ട് 15 വർഷം പിന്നിടുകയാണ്. വണ്ടിപ്പെരിയാർ സ്വദേശിയായ അദ്ദേഹം 2008ൽ ആണ് അട്ടപ്പാടി മട്ടത്തുക്കാട് സ്കൂളിൽ അധ്യാപകനായി എത്തുന്നത്. കണക്കാണ് വിഷയമെങ്കിലും കലയോട് അതിലേറെ അഭിനിവേശം.
അതുകൊണ്ട് തന്നെ കലോത്സവ കാലമായാൽ സഹഅധ്യാപകരും സമീപ വിദ്യാലയങ്ങളുമായും ചേർന്ന് വിദ്യാർഥികളെ ഒരുക്കുന്നതും വേദിയിൽ എത്തിക്കുന്നതുമെല്ലാം കന്തസ്വാമിയാണ്. അഞ്ചുവർഷമായി തമിഴ് കലോത്സവത്തിൽ എച്ച്.എസ് വിഭാഗത്തിൽ മട്ടത്തുക്കാട് സ്കൂളിനാണ് ഒന്നാംസ്ഥാനം. ഇത്തവണ 32 കുട്ടികൾ പങ്കെടുത്തു.
18 പേർക്കും എ ഗ്രേഡ് ലഭിച്ചിരുന്നു. സംസ്ഥാനതല മത്സരങ്ങളിൽ കൂടുതൽ വിദ്യാർഥികളെ എത്തിക്കാനാണ് ശ്രമമെന്ന് കന്തസ്വാമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

