Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകപ്പ്...

കപ്പ് തിരിച്ചുപിടിക്കാനൊരുങ്ങി പാലക്കാട് ജില്ല

text_fields
bookmark_border
കപ്പ് തിരിച്ചുപിടിക്കാനൊരുങ്ങി പാലക്കാട് ജില്ല
cancel

പ​തി​നാ​യി​ര​ത്തോ​ളം മ​ത്സ​രാ​ർ​ഥി​ക​ൾ, 15 വേ​ദി​ക​ൾ, 239 മ​ത്സ​ര ഇ​ന​ങ്ങ​ൾ, ക​ല വെ​ളി​ച്ചം പ​ക​ർ​ന്ന ദി​ന​രാ​​ത്ര​ങ്ങ​ൾ​ക്ക് സ​മാ​പ​നം. പാ​ല​ക്കാ​ടി​ന്റെ ഹൃ​ദ​യ​ത്തി​ൽ ജി​ല്ല ക​ലോ​ത്സ​വം കൊ​ടി​യി​റ​ങ്ങി. ഇ​നി കൊ​ല്ല​ത്ത് പാ​ല​ക്കാ​ട​ൻ പൂ​ര​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പും ത​യാ​റെ​ടു​പ്പും.

ന​ഷ്ട​മാ​യ കി​രീ​ടം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള യാ​ത്ര​യി​ൽ ഇ​ക്കു​റി 239 ഇ​ന​ങ്ങ​ളി​ലാ​യി 1000ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ജി​ല്ല​ക്കാ​യി ക​ള​ത്തി​ലി​റ​ങ്ങു​ക. ഒ​മ്പ​ത് പു​തി​യ ഇ​ന​ങ്ങ​ളി​ൽ കൂ​ടെ ഇ​ത്ത​വ​ണ ജി​ല്ല​യി​ൽ നി​ന്ന് മ​ത്സ​രാ​ർ​ഥി​ക​ളു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ കോ​ഴി​ക്കോ​ട് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​പ്പോ​ൾ ക​ണ്ണൂ​രി​നൊ​പ്പം ര​ണ്ടാം​സ്ഥാ​നം ​പ​ങ്കി​ടാ​നാ​യി​രു​ന്നു ജി​ല്ല​ക്ക് യോ​ഗം. എ​ന്നാ​ൽ ഇ​ക്കു​റി അ​ത്ര​മേ​ൽ ആ​വേ​ശ​ത്തോ​ടെ, ത​യാ​റെ​ടു​പ്പോ​ടെ​യാ​ണ് ജി​ല്ല ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. വാ​നോ​ള​മാ​ണ് പ്ര​തീ​ക്ഷ​ക​ൾ. ക​ലോ​ത്സ​വ​ത്തി​ല്‍ അ​ഞ്ചാം ദി​വ​സ​മാ​യ ശ​നി​യാ​ഴ്ച സ്‌​റ്റേ​ജ് മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യ​പ്പോ​ള്‍ 904 പോ​യി​ന്റ് നേ​ടി പാ​ല​ക്കാ​ട് ഉ​പ​ജി​ല്ല​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 852 പോ​യ​ന്റ് നേ​ടി ഒ​റ്റ​പ്പാ​ലം ര​ണ്ടാം സ്ഥാ​ന​ത്തും 841 പോ​യി​ന്റ് നേ​ടി തൃ​ത്താ​ല മൂ​ന്നാം സ്ഥാ​ന​ത്തും തൊ​ട്ട് പി​ന്നി​ലു​ണ്ട്. മ​റ്റു ഉ​പ​ജി​ല്ല​ക​ളു​ടെ പോ​യി​ന്റ് നി​ല: ആ​ല​ത്തൂ​ര്‍: 818, മ​ണ്ണാ​ർ​ക്കാ​ട്: 818, പ​ട്ടാ​മ്പി: 802, ചെ​ര്‍പ്പു​ള​ശേ​രി: 773, കൊ​ല്ല​ങ്കോ​ട് 732, ചി​റ്റൂ​ർ: 714, ഷൊ​ർ​ണ്ണൂ​ർ: 703, പ​റ​ളി: 655, കു​ഴ​ൽ​മ​ന്ദം: 491 എ​ന്നി​ങ്ങ​നെ​യാ​ണ്. സ്‌​കൂ​ള്‍ ത​ല​ത്തി​ൽ 410 പോ​യ​ന്റ് നേ​ടി ആ​ല​ത്തൂ​ര്‍ ബി.​എ​സ്.​എ​സ് ഗു​രു​കു​ലം ഒ​ന്നാം സ്ഥാ​ന​വും, 236 പോ​യ​ന്റ് നേ​ടി ഭ​ര​ത് മാ​താ എ​ച്ച്.​എ​സ്.​എ​സ് പാ​ല​ക്കാ​ട്, 210 പോ​യ​ന്റ് നേ​ടി ടി.​ആ​ർ.​കെ.​എ​ച്ച്.​എ​സ്.​എ​സ് വാ​ണി​യം​കു​ളം 205 പോ​യ​ന്റ് നേ​ടി ജി.​വി.​ജി.​എ​ച്ച്.​എ​സ്.​എ​സ് ചി​റ്റൂ​ർ, 194 പോ​യ​ന്റ് നേ​ടി എ​ച്ച്.​എ​സ്.​എ​സ് ശ്രീ​കൃ​ഷ്ണ​പു​രം ര​ണ്ടും മൂ​ന്നും നാ​ലും അ​ഞ്ചും സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkad district kalolsavam
News Summary - Palakkad district kalolsavam
Next Story