Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാ​ല​ക്കാ​ട് ജില്ല...

പാ​ല​ക്കാ​ട് ജില്ല ആശുപത്രി റോഡിൽ വാഹന പാർക്കിങ് തോന്നിയപോലെ

text_fields
bookmark_border
palakkad
cancel
camera_alt

പാ​ല​ക്കാ​ട് ജി​ല്ല ആ​ശു​പ​ത്രി റോ​ഡി​ൽ സീ​ബ്ര ലൈ​നി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ

പാ​ല​ക്കാ​ട്: ജി​ല്ല ആ​ശു​പ​ത്രി റോ​ഡി​ലെ സീ​ബ്രാ​ലൈ​നി​ൽ​പ്പോ​ലും വാ​ഹ​ന പാ​ർ​ക്കി​ങ് !. ഇ​തോ​ടെ ദു​രി​ത​ത്തി​ലാ​യി രോ​ഗി​ക​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും. ആ​ശു​പ​ത്രി​ക്ക് സ​മീ​പം സീ​ബ്രാ​ലൈ​നി​ലെ കാ​ഴ്ച​യാ​ണി​ത്. ജി​ല്ല ആ​ശു​പ​ത്രി​ക്ക് സ്വ​ന്ത​മാ​യി പാ​ർ​ക്കി​ങ് ഗ്രൗ​​ണ്ടി​ല്ലാ​ത്ത​താ​ണ് ഈ ​നി​യ​മ​ലം​ഘ​ന​ത്തി​ന്‍റെ മു​ഖ്യ കാ​ര​ണം.

രോ​ഗി​ക​ൾ ആ​ശു​പ​ത്രി​യി​​​ലെ ഫാ​ർ​മ​സി​യി​ൽ കി​ട്ടാ​ത്ത മ​രു​ന്നി​നും ടെ​സ്റ്റു​ക​ളു​മാ​യി റോ​ഡി​ന് അ​പ്പു​റ​മു​ള്ള സ്വ​കാ​ര്യ ഫാ​ർ​മ​സി​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഈ ​രോ​ഗി​ക​ളാ​ണ് കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടു​ന്ന​ത്. വാ​ഹ​ന​ത്തി​ര​ക്കേ​റി​യ റോ​ഡാ​ണെ​ങ്കി​ലും പൊ​ലീ​സ് സേ​വ​ന​വും ഇ​വി​ടെ​യി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ സീ​ബ്രാ​ലൈ​ൻ മു​റി​ച്ച് ക​ട​ക്കു​മ്പോ​ൾ അ​പ​ക​ട​ങ്ങ​ളും ഇ​വി​ടെ സം​ഭ​വി​ക്കാ​റു​ണ്ട്.

സീ​ബ്രാ​ലൈ​ൻ പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് പ​ല​പ്പോ​ഴും വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന പ​രാ​തി ശ​ക്ത​മാ​ണ്. വാ​ഹ​ന​ത്തി​ര​ക്ക് ഏ​റെ​യാ​യ​തി​നാ​ൽ രോ​ഗി​ക​ൾ​ക്കും പ്രാ​യ​മേ​റി​യ ആ​ളു​ക​ൾ​ക്കും സീ​ബ്രാ​ലൈ​ൻ മു​റി​ച്ച് ക​ട​ക്കു​ന്ന​ത് വ​ലി​യ പ്ര​യാ​സം ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ പൊ​ലീ​സ് സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehicle parkingRoadPalakkad District Hospital
News Summary - Palakkad District Hospital Road as seen vehicle parking
Next Story