കോവിഡിനൊപ്പം പാലക്കാട് ഡെങ്കിപ്പനിയും എലിപ്പനിയും
text_fieldsപാലക്കാട്: കോവിഡിനെതിരെയുള്ള പോരാട്ടത്തിനിടെ ജില്ലക്ക് തലവേദനായി ഡങ്കിയും എലിപ്പനിയും. ജില്ലയിൽ ഇൗ സീസണിൽ ഇതുവരെ 22 പേര്‍ക്കാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. 196 പേര് രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്.
ജൂണില്‍ 123 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ മൂന്ന് പേര്‍ക്കാണ് എലിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. 26 പേര് എലിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളതായും ആരോഗ്യവകുപ്പിെൻറ കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം എലിപ്പനി ബാധിച്ച് പാലക്കാട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന ഓങ്ങല്ലൂർ സ്വദേശി മരിച്ചിരുന്നു. മഴക്കാല പകര്‍ച്ച വ്യാധി പ്രതിരോധത്തിെൻറ ഭാഗമായി ജില്ലയില്‍ മഴക്കാല ശുചീകരണം ഉൗർജ്ജിതമാക്കിയതായി ഡെപ്യൂട്ടി ഡി.എം.ഒ ഡോ. അനൂപ്കുമാര്‍ അറിയിച്ചു.
ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ മുഖേനയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. വീടും പരിസരങ്ങളും പൊതുസ്ഥലങ്ങളും ഇതിനോടനുബന്ധിച്ച് ശുചിയാക്കുന്നുണ്ട്.
കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ രോഗലക്ഷണങ്ങളോടെ ആശുപത്രികളില്‍ വരുന്ന രോഗികളില്‍ മഴക്കാല രോഗങ്ങളുണ്ടോയെന്ന് പരിശോധിക്കുന്നതിന് മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഡെപ്യൂട്ടി ഡി.എം.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

