Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഒരു മഴ പെയ്താൽ മതി,...

ഒരു മഴ പെയ്താൽ മതി, പാലക്കാട് നഗരം വെള്ളക്കെട്ടിൽ

text_fields
bookmark_border
ഒരു മഴ പെയ്താൽ മതി, പാലക്കാട് നഗരം വെള്ളക്കെട്ടിൽ
cancel
camera_alt

പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ലെ റോ​ബി​സ​ൺ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട്

പാ​ല​ക്കാ​ട്: മ​ഴ തു​ട​ങ്ങി​യ​തോ​ടെ ന​ഗ​ര​ത്തി​ലെ മി​ക്ക റോ​ഡു​ക​ളും വെ​ള്ള​ക്കെ​ട്ടി​ലാ​യി. ഉ​ള്‍പ്പാ​ത​ക​ളാ​യ സ്റ്റേ​ഡി​യം ഗ​സാ​ല റോ​ഡ്, ബി.​എ​സ്.​എ​ൻ.​എ​ല്‍ എ​ക്സ്ചേ​ഞ്ച് റോ​ബി​ന്‍സ​ണ്‍ റോ​ഡ്, പു​ത്തൂ​ര്‍ ശേ​ഖ​രി​പു​രം ച​ന്ത ജ​ങ്ഷ​ന്‍, മൂ​ത്താ​ന്ത​റ വ​ലി​യ​ങ്ങാ​ടി റോ​ഡ്, സ​പ്ലൈ​കോ റോ​ഡ്, റോ​ബി​സ​ൺ റോ​ഡ് തു​ട​ങ്ങി പ്ര​ധാ​ന ന​ഗ​ര​സ​ഭാ​റോ​ഡു​ക​ളും വെ​ള്ള​ക്കെ​ട്ടി​ലാ​യി.

ന​ഗ​ര​ത്തി​ല്‍ ശ​ക്ത​മാ​യൊ​രു മ​ഴ പെ​യ്താ​ല്‍ വെ​ള്ള​ക്കെ​ട്ടി​ലാ​വു​ന്ന റോ​ഡു​ക​ളാ​ണ് മി​ക്ക​തും. ശ​രി​യാ​യ ഓ​വു​ചാ​ൽ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത​താ​ണ് വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണം. ഓ​ട​ക​ളി​ൽ കെ​ട്ടി​നി​ൽ​ക്കു​ന്ന മ​ലി​ന​ജ​ലം മ​ഴ​യ​ത്ത് റോ​ഡി​ലേ​ക്കും ന​ട​വ​ഴി​യി​ലേ​ക്കും ക​യ​റു​ന്ന​ത് പ​തി​വാ​ണ്. വെ​ള്ളം നി​റ​യു​ന്ന​തോ​ടെ റോ​ഡി​ലെ കു​ഴി​ക​ള്‍ കാ​ണാ​ത്ത​തി​നാ​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ക്കാ​രാ​ണ് ഏ​റെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്.

പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​തോ​ടെ അ​പ​ക​ട​ങ്ങ​ളും സം​ഭ​വി​ക്കു​ന്നു. ന​ഗ​ര​ത്തി​ലെ ഇ​ട​റോ​ഡു​ക​ളി​ലെ ഓ​ട​ക​ൾ പ​ല​യി​ട​ത്തും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഇ​തോ​ടെ ദു​രി​ത​ത്തി​ലാ​വു​ന്ന​ത് ന​ഗ​ര​ത്തി​ലെ​ത്തു​ന്ന കാ​ൽ​ന​ട-​ബൈ​ക്ക് യാ​ത്രി​ക​രാ​ണ്.

എ​ഫ്.​സി.​ഐ റോ​ഡും തഥൈവ

പു​തു​പ്പ​രി​യാ​രം: ദേ​ശീ​യ​പാ​ത ന​വീ​ക​രി​ച്ച​പ്പോ​ൾ എ​ഫ്.​സി.​ഐ റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി. പാ​ത ന​വീ​ക​രി​ച്ച​പ്പോ​ൾ അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​​മാ​യ​തെ​ന്ന് നാ​ട്ടു​കാ​രു​ടെ പ​രാ​തി.പു​തു​പ്പ​രി​യാ​രം ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റ് ജ​ങ്ഷ​നി​ൽ ഓ​ട്ടോ സ്റ്റാ​ൻ​ഡി​നോ​ട് ചേ​ർ​ന്ന് എ​ഫ്.​സി.​ഐ റോ​ഡി​ൽ താ​ഴ്ച​യാ​ണ്. ക​ട​ക​മ്പോ​ള​ങ്ങ​ൾ, സ്റ്റേ​റ്റ് ബാ​ങ്ക്, എ​ഫ്.​സി.​ഐ എ​ന്നി സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള വ​ഴി​യാ​ണി​ത്.

ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളും ചെ​റി​യ വാ​ഹ​ന​ങ്ങ​ളും പ​തി​വാ​യി ഈ ​റോ​ഡി​ലൂ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. ഗ​താ​ഗ​തം മൂ​ലം സ​ദാ തി​ര​ക്കു​ള്ള ജ​ങ്ഷ​നാ​ണി​ത്. മ​ഴ പെ​യ്താ​ൽ നാ​ല് അ​ടി​യോ​ളം വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്നു. യാ​ത്ര​ക്കാ​രും പ​രി​സ​ര​വാ​സി​ക​ളും വ​ള​രെ​യേ​റെ ക​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രും പു​തു​പ്പ​രി​യാ​രം ഗ്രാ​മ പ​ഞ്ചാ​യ​ത്തും ഇ​ട​പെ​ട്ട് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainpalakkadPalakkad city
News Summary - Palakkad city flooded during rain
Next Story