പാലക്കാട് േബ്ലാക്ക് പഞ്ചായത്ത്; വാർഡ് വിഭജനത്തിൽ പ്രതീക്ഷയർപ്പിച്ച് മുന്നണികൾ
text_fieldsപാലക്കാട്: കഴിഞ്ഞ 20 വർഷമായി എൽ.ഡി.എഫിനോട് ആഭിമുഖ്യം പുലർത്തുന്ന േബ്ലാക്ക് പഞ്ചായത്താണ് പാലക്കാടെങ്കിലും പുതിയ വാർഡ് വിഭജനത്തിൽ പ്രതീക്ഷയർപ്പിച്ച് മുന്നേറുകയാണ് മൂന്ന് മുന്നണികളും. കേരളശ്ശേരി, കോങ്ങാട്, മങ്കര, മണ്ണൂർ, മുണ്ടൂർ, പറളി, പിരായിരി ഗ്രാമപഞ്ചായത്തുകളാണ് പാലക്കാട് േബ്ലാക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരിക. ഇതിൽ കേരളശ്ശേരി, കോങ്ങാട്, മണ്ണൂർ, മുണ്ടൂർ, ഗ്രാമപഞ്ചായത്തുകൾ എൽ.ഡി.എഫിനൊപ്പമാണ്. മങ്കര ഒപ്പത്തിനൊപ്പവും. പറളിയിലാകട്ടെ ബി.ജെ.പിക്ക് വേരോട്ടമുള്ള പഞ്ചായത്തുമാണ്. പിരായിരിയിൽ യു.ഡി.എഫ് മേൽക്കോയ്മയുമാണ്.
2005ൽ പ്രതിപക്ഷത്ത് ആരുംതന്നെ ഇല്ലാതെ ഭരണം നടത്തിയ പാലക്കാട് േബ്ലാക്ക് പഞ്ചായത്തിന് 13 അംഗങ്ങളിൽ സി.പി.എം 12, സി.പി.ഐ 01 എന്നതായിരുന്നു കക്ഷിനില. എന്നാൽ 2010 ൽ യു.ഡി.എഫ് വൻ തിരിച്ചുവരവ് നടത്തി. എൽ.ഡി.എഫിൽ സി.പി.ഐ ഒരു സീറ്റ് നിലനിർത്തിയപ്പോൾ സി.പി.എമ്മിന് ഏഴ് അംഗങ്ങളെ വിജയിപ്പിക്കാനേ കഴിഞ്ഞുള്ളൂ. പ്രതിപക്ഷത്തേക്ക് കയറിവന്ന കോൺഗ്രസ് അഞ്ച് സീറ്റും ലീഗ് ഒരു സീറ്റും നേടി. 2015 ആയപ്പോൾ സ്ഥിതി വീണ്ടും മാറി വന്നു. എൽ.ഡി.എഫിൽ സി.പി.എം ഒമ്പത് സീറ്റ് നേടുകയും സി.പി.ഐ ഒരുസീറ്റ് നിലനിർത്തുകയും ചെയ്തു. യു.ഡി.എഫിൽ കോൺഗ്രസ് മൂന്ന് സീറ്റിലേക്ക് ഒതുങ്ങിയപ്പോൾ മുസ്ലിംലീഗ് സീറ്റ് നിലനിർത്തി.
2020ൽ എൽ.ഡി.എഫിൽ സി.പി.എം 10 സീറ്റ് നേടിയപ്പോൾ സി.പി.ഐക്ക് നിലനിർത്തിപോന്ന സീറ്റ് നഷ്ടപ്പെട്ടു. കോൺഗ്രസ് വീണ്ടും പരിതാപകരമായി. ലീഗ് സീറ്റ് നിലനിർത്തിയപ്പോൾ കോൺഗ്രസ് ഏക അംഗത്തിലേക്ക് ചുരുങ്ങി. പക്ഷേ, അതുവരെ ചിത്രത്തിൽ ഇല്ലാതിരുന്ന എൻ.ഡി.എ രണ്ട് അംഗങ്ങളെ വിജയിപ്പിച്ച് കരുത്ത് കാട്ടി. 2025ൽ പാലക്കാട് േബ്ലാക്ക് പഞ്ചായത്തിൽ 14ൽ നിന്ന് 15 ആയി മണ്ഡലങ്ങൾ വർധിച്ചിട്ടുണ്ട്. പുതിയ വാർഡ് വിഭജനം ആർക്കൊക്കെ ഗുണകരമായി തീരും എന്ന് കാത്തിരുന്നു കാണാം. നിലവിലെ കക്ഷിനില: എൽ.ഡി.എഫ് -10 (സി.പി.എം-10). യു.ഡി.എഫ് - 02 (കോൺഗ്രസ്- 01, ലീഗ്- 01). എൻ.ഡി.എ - 02 (ബി.ജെ.പി - 02)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

