അച്യുതാനന്ദെൻറ പിറന്നാളിന് മരം നടീലുമായി ബ്ലോക്ക് പഞ്ചായത്ത്
text_fieldsവഴുക്കപ്പാറ വാതക ശ്മശാനത്തിൽ ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡൻറ് സി. സേതുമാധവൻ തെങ്ങിൻതൈ നടുന്നു
പറളി: മുൻ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദെൻറ 98ാം പിറന്നാളിനോടനുബന്ധിച്ച് പാലക്കാട് ബ്ലോക്ക് പഞ്ചായത്തിെൻറ നേതൃത്വത്തിൽ വഴുക്കപ്പാറ വാതക ശ്മശാനത്തിൽ 98 ഫലവൃക്ഷത്തൈകൾ നടുന്നതിന് തുടക്കം കുറിച്ചു.
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സേതുമാധവൻ തെങ്ങിൻതൈ നട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സജിത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലക്ഷ്മണൻ, ബ്ലോക്ക് പഞ്ചായത്ത് ചെയർപേഴ്സൻ പ്രിയ, ബ്ലോക്ക് പഞ്ചായത്ത് അംഗം നസീമ, വനമിത്ര അവാർഡ് ജേതാവ് കല്ലൂർ ബാലൻ, കല്ലൂർ ഹരിത ക്ലബ് പ്രസിഡൻറ് കെ.കെ.എ. റഹ്മാൻ, പരിസ്ഥിതി പ്രവർത്തകൻ ഉണ്ണികൃഷ്ണൻ, തൊഴിലുറപ്പു തൊഴിലാളികൾ, നാട്ടുകാർ എന്നിവർ വൃക്ഷത്തൈ നടീലിന് നേതൃത്വം നൽകി.