ജില്ലയിൽ നെല്ല് സംഭരണത്തിന് തുടക്കം; എല്ലാ ആശങ്കകളും പരിഹരിച്ചു- മന്ത്രി എം.ബി രാജേഷ്
text_fieldsനെല്ല് സംഭരണത്തിന്റെ ജില്ലതല ഉദ്ഘാടനം കപ്പൂർ പഞ്ചായത്തിലെ പള്ളങ്ങാട്ടുചിറ പാടശേഖരത്തിൽ മന്ത്രി എം.ബി രാജേഷ് നിർവഹിക്കുന്നു
ആനക്കര: നെല്ല് സംഭരണവുമായി ബന്ധപ്പെട്ടുയർന്ന എല്ലാ ആശങ്കകളും പരിഹരിച്ചതായി മന്ത്രി എം.ബി രാജേഷ്. സമാനതകളില്ലാത്ത പ്രതിബന്ധങ്ങളെ മറികടന്നാണ് സംസ്ഥാന സർക്കാർ ലക്ഷ്യത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. നെല്ല് സംഭരണത്തിന്റെ ജില്ലതല ഉദ്ഘാടനം കപ്പൂർ പഞ്ചായത്തിലെ പള്ളങ്ങാട്ടുചിറ പാടശേഖരത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആദ്യം മുന്നോട്ടുവന്ന പല സഹകരണ സംഘങ്ങളും സംഭരണം നടപ്പാകുമെന്ന് മനസിലാക്കിയപ്പോൾ പിൻമാറുന്ന അവസ്ഥയുണ്ടായി. നെല്ല് സംഭരിക്കുകയെന്നത് കേന്ദ്ര സർക്കാറിന്റെ ഉത്തരവാദിത്തത്തിൽപ്പെട്ട കാര്യമാണ്.
അതിനാണ് എഫ്.സി.ഐ എന്ന സ്ഥാപനം നിലവിലുള്ളത്. എന്നാൽ, ഉദാരവൽക്കരണ നയത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ക്രമേണ ആ ഉത്തരവാദിത്വത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. അതിനെ തുടർന്നാണ് കർഷകരെ സഹായിക്കാൻ സംസ്ഥാന സർക്കാർ ആ ഉത്തരവാദിത്വം ഏറ്റെടുത്തതെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് നസീമ നാസർ അധ്യക്ഷത വഹിച്ചു.
പട്ടിത്തറ സഹകരണ ബാങ്ക് പ്രസിഡൻറ് കെ.എ ഷംസു, പാഡി മാർക്കറ്റിങ് ഓഫിസർമാരായ ബി. ജഗനാഥൻ, ഡോണ സ്കറിയ, കെ.എ. അജി, തൃത്താല എ.ഡി.എ മാരിയത്ത് കിബിത്തിയ, കപ്പൂർ കൃഷി ഓഫിസർ വി.വി. അയിഷ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

