Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനെൽകൃഷി ഉണക്ക്...

നെൽകൃഷി ഉണക്ക് ഭീഷണിയിൽ

text_fields
bookmark_border
നെൽകൃഷി ഉണക്ക് ഭീഷണിയിൽ
cancel
camera_alt

മ​ണ്ണൂ​ർ ഞാ​റ​ക്കോ​ട് പാ​ട​ശേ​ഖ​ര​ത്തി​ലെ ഉ​ണ്ണി​കൃ​ഷ്ണ​ന്റെ ഉ​ണ​ങ്ങി ന​ശി​ക്കു​ന്ന നെ​ൽ​കൃ​ഷി

പ​ത്തി​രി​പ്പാ​ല: ആ​വ​ശ്യ​മാ​യ മ​ഴ ല​ഭി​ക്കാ​ത്ത​തി​നാ​ൽ നെ​ൽ​പാ​ട​ങ്ങ​ൾ ഉ​ണ​ക്ക ഭീ​ഷ​ണി​യി​ൽ. മ​ണ്ണൂ​ർ ഞാ​റ​ക്കോ​ട് പാ​ട​ശേ​ഖ​ര​ത്തി​ലെ 30 ഏ​ക്ക​റോ​ളം വ​രു​ന്ന നെ​ൽ​കൃ​ഷി​യാ​ണ് ഉ​ണ​ക്ക് ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. ന​ട്ടി​ട്ട് ഒ​രു മാ​സ​ത്തോ​ളം പ്രാ​യ​മാ​യ നെ​ൽ​കൃ​ഷി​യാ​ണ് വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ ക​ട്ട കീ​റി കി​ട​ക്കു​ന്ന​ത്. ആ​റ് ഏ​ക്ക​ർ നെ​ൽ​കൃ​ഷി പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് മ​ണ്ണൂ​ർ ഞാ​റ​ക്കോ​ട് പാ​ട​ശേ​ഖ​ര​ത്തി​ലെ ഉ​ണ്ണി​കൃ​ഷ്ണ​ൻ നെ​ൽ​കൃ​ഷി​യി​റ​ക്കി​യ​ത്.

കൃ​ഷി​യി​റ​ക്കാ​ൻ ഒ​രു ല​ക്ഷം രൂ​പ ചി​ല​വാ​യ​താ​യും ത​ന്റെ​താ​യ ആ​റ് ഏ​ക്ക​ർ നെ​ൽ​കൃ​ഷി​യും ക​ട്ട കീ​റി കി​ട​പ്പാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ട​ശേ​ഖ​ര സ​മി​തി​യി​ലെ 15 ലേ​റെ ക​ർ​ഷ​ക​ർ​ക്കും ഇ​തേ അ​വ​സ്ഥ​യാ​ണ്. കൃ​ഷി​ക്കാ​വ​ശ്യ​മാ​യ വെ​ള്ളം ന​ൽ​കു​ന്ന ച​വി​റ്റി​ല​തോ​ട് പോ​ലും വ​റ്റി​വ​ര​ണ്ട് കി​ട​പ്പാ​ണ്.

സ​മീ​പ​ത്തെ ജ​ലാ​ശ​യ​ങ്ങ​ളി​ലും വെ​ള്ളം കു​റ​വാ​യി തു​ട​ങ്ങി. ഒ​രാ​ഴ്ച​ക്ക​കം ക​നാ​ൽ വെ​ള്ളം എ​ത്തി​യി​ല്ലെ​ങ്കി​ൽ അ​വ​ശേ​ഷി​ക്കു​ന്ന നെ​ൽ​കൃ​ഷി​യും പൂ​ർ​ണ​മാ​യും ഉ​ണ​ങ്ങി​ന​ശി​ക്കും. വ​ര​ണ്ട് കൃ​ഷി ന​ശി​ക്കു​ന്ന നെ​ൽ​പ്പാ​ട​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും കൃ​ഷി​വ​കു​പ്പ് സ്ഥ​ലം സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paddy cultivation
News Summary - paddy cultivation threatened by drought
Next Story