സംഭരണം വൈകി; വിഷുത്തിരക്കിനിടയിലും നെല്ലിന് കാവലിരുന്ന് കർഷകർ
text_fieldsകുമാരൻപുത്തൂരിൽ മഴ നനയാതിരിക്കാൻ നെല്ല് ചാക്കിട്ട് മൂടി ഏജൻസിയെ കാത്തിരിക്കുന്ന കർഷകൻ
ആലത്തൂർ: കുനിശ്ശേരി മേഖലയിലെ കുമാരൻപുത്തൂർ ഭാഗത്ത് സർക്കാർ നെല്ല് സംഭരണം വൈകുന്നു. ചാക്കിലാക്കി ടാർ പോളിൻ കൊണ്ട് മൂടിയ നെല്ലിന് കർഷകർ കാവലിരിക്കേണ്ട സാഹചര്യമാണ്. ഒരുമാസത്തോളമായി നെല്ല് കൊയ്തിട്ട്. നെല്ല് സംഭരണം നടത്താനുള്ള രേഖയായ പച്ച ചീട്ട് കർഷകർക്ക് കിട്ടിയിട്ട് രണ്ടാഴ്ചയായി.
വിഷുത്തിരക്കിനിടയിലും നെല്ലിന് കാവലിരിക്കേണ്ടി വരുന്ന തങ്ങളുടെ ദുരിതങ്ങളൊന്നും സംഭരണ ഏജൻസികൾക്ക് മനസ്സിലാകുന്നില്ല എന്നാണ് കർഷകരുടെ ആവലാതി. നെല്ല് എടുക്കാൻ ഉടൻ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

