Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2022 5:40 AM IST Updated On
date_range 2 Feb 2022 5:40 AM ISTp3
text_fieldsbookmark_border
അമ്പംകടവ് എം.എ കോളനി റോഡ് നവീകരിക്കുന്നു കാഞ്ഞിരപ്പുഴ: അമ്പംകടവ് എം.എ കോളനി റോഡ് വീതി കൂട്ടി നവീകരിക്കുന്നു. വീതി കുറവായത് കാരണം വാഹന ഗതാഗതം ബുദ്ധിമുട്ടിലായതോടെയാണ് നാട്ടുകാരുടെ സഹകരണത്തോടെ ശ്രമം തുടങ്ങിയത്. വീതിയില്ലാത്ത ഭാഗങ്ങളിൽ റോഡിനാവശ്യമായ ആറ് സെന്റ് സ്ഥലം നാട്ടുകാർ സംഭാവന വഴി സ്വരൂപിച്ച 8.5 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങി. രണ്ട് കിലോമീറ്റർ ദൈർഘ്യമുള്ള റോഡിലൂടെ ഇനി വാഹനങ്ങൾക്ക് കടന്നുപോകാനാവുമെന്ന് നാട്ടുകാർ പറഞ്ഞു. ഗുണഭോക്താക്കൾ സമാഹരിച്ച തുക ഭൂവുടമ കണ്ണന് നൽകി ഭൂമി വിട്ടു നൽകിയ സമ്മതപത്രം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. പ്രദീപ് ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗം ഷിബി കുര്യൻ, ശശി പ്രകാശ്, രാജേഷ്, മണികണ്ഠൻ, വാസു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കോളനിയിൽ താമസിക്കുന്ന 50 കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്നതാണ് റോഡ്. റോഡ് പഞ്ചായത്ത് ഏറ്റെടുത്ത ശേഷം നവീകരിക്കുമെന്ന് കെ. പ്രദീപ് പറഞ്ഞു. തുല്യത കോഴ്സ് രജിസ്ട്രേഷൻ കോങ്ങാട്: ഗ്രാമപഞ്ചായത്തിലെ മണിക്കശ്ശേരി സാക്ഷരത തുടർവിദ്യ കേന്ദ്രത്തിന് കീഴിൽ പത്താംതരം തുല്യത, ഹയർ സെക്കൻഡറി തുല്യത കോഴ്സുകളുടെ രജിസ്ട്രേഷൻ തുടങ്ങി. ഫോൺ: 9388102878.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story