Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2022 5:30 AM IST Updated On
date_range 25 Jan 2022 5:30 AM ISTp3 100...തനിമ ചോരാതെ പുല്‍പായകള്‍; അഷ്ടിക്ക് വകതേടി തൊഴിലാളികൾ
text_fieldsbookmark_border
തനിമ ചോരാതെ പുല്‍പായകള്‍; അഷ്ടിക്ക് വകതേടി തൊഴിലാളികൾ ആനക്കര: പുല്‍പായകള്‍ നെയ്ത് പഴയകാല തൊഴിലാളികള്‍ അഷ്ടിക്ക് വകതേടുന്നു. മേഖലയില്‍ കടുത്ത പ്രതിസന്ധികളുണ്ടങ്കിലും തനിമ ചോരാതെ കുലത്തൊഴിൽ കൈവിടാതെ പിടിച്ചുനിൽക്കാനുള്ള ശ്രമത്തിലാണ് പലരും. നാടന്‍ പുല്‍പായകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്ന കാലമുണ്ടായിരുന്നു. വീട്ടിലെത്തുന്ന അതിഥികളെ സല്‍ക്കരിച്ചിരുത്താനും അന്തിയുറങ്ങാനും വരെ പുല്‍പായകൾ ഒഴിച്ചുകൂടാത്തതായിരുന്നതിനാല്‍ കുടില്‍വ്യവസായം പോലെ പായനിര്‍മാണവും വിപണനവും സുലഭമായിരുന്നു. കാലാന്തരത്തില്‍ ഇത്തരത്തില്‍ പുല്‍പായയുടെ ഉപയോഗം കുറഞ്ഞുവന്നതോടെ ഈ രംഗത്തുള്ള പാരമ്പര്യ തൊഴിലാളികള്‍ ഇന്ന് മുഴുപട്ടിണിയും പരിവട്ടവുമായി ജീവിതത്തോട് പൊരുതുകയാണ്. കമ്പനികൾ പ്ലാസ്റ്റിക് നൂല്‍ ഉപയോഗിച്ച് പായകൾ നിര്‍മിച്ചുവരുന്നുണ്ടങ്കിലും കൈത്തറി പായകളുടെ ഗുണമേന്മക്ക് ഒപ്പമെത്താനാവില്ലെന്ന് സ്വന്തമായി നെയ്തുണ്ടാക്കി പായ വില്‍പന നടത്തുന്ന കുറ്റിപാല സ്വദേശി പ്രകാശന്‍ പറയുന്നു. ചെറുപ്രായം മുതൽ ഈരംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന പ്രകാശന്‍ പായ വിറ്റാണ് കുടുംബം കഴിയുന്നത്. ഉത്സവപ്പറമ്പിലെ വാണിഭങ്ങളിലും വീടുകള്‍തോറും കയറിയിറങ്ങിയുമാണ് വില്‍പന. ഭാരതപ്പുഴയില്‍ വളര്‍ന്നുനില്‍ക്കുന്ന പുല്ലുകള്‍ വെട്ടിയെടുത്ത് വെള്ളത്തില്‍ പുഴുങ്ങിയെടുത്താണ് നെയ്യാനായി നൂല്‍ പാകപ്പെടുത്തുന്നത്. ഒരു ദിവസംകൊണ്ട് ഓരോ പായ വീതമാണ് നിര്‍മിക്കാനാവുക. കാറ്റുപോലും കടക്കാത്തവിധം നെയ്തെടുക്കാന്‍ ഇക്കാലത്തെ കൂലിച്ചെലവ് നോക്കിയാല്‍ ഒരു പായക്ക് നല്ല വില കിട്ടണം. എന്നാല്‍, 250 രൂപക്ക് മുകളില്‍ ആളുകള്‍ എടുക്കുന്നില്ല. കമ്പനി പായകള്‍ ഇതിലും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നുണ്ട്. എന്നാലും വെറുതെ ഇരിക്കേണ്ടെന്നു കരുതിയും കുലത്തൊഴില്‍ അന്യംനിന്നുപോകാതിരിക്കാനും പ്രകാശനെപോലുള്ള ചിലര്‍ ഈരംഗത്ത് തുടരുകയാണ്. P3 ank(പായ) വീടുകളില്‍ പുല്‍പായ വില്‍പന നടത്തുന്ന പ്രകാശന്‍ P3 ank(2): പുല്‍പായ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story