അമിതഭാരം: ടിപ്പറുകൾക്കെതിരെ നടപടിയുമായി പൊലീസ്
text_fieldsചുള്ളിയാർ മേട്ടിൽ അമിതഭാരം കയറ്റിയ ടിപ്പർ പൊലീസ് പരിശോധിക്കുന്നു
മുതലമട: അമിതഭാരം കയറ്റിയ ടിപ്പറുകൾക്കെതിരെ നടപടിയുമായി പൊലീസ്. മുച്ചങ്കുണ്ട്, ചെമ്മണാമ്പതി പ്രദേശത്തുനിന്ന് കൊല്ലങ്കോട് ഭാഗത്തേക്കു കടന്നുപോയ ടിപ്പറുകളാണ് കൊല്ലങ്കോട് സബ് ഇൻസ്പെക്ടർ കാരിനാഥന്റെ നേതൃത്വത്തിലുള്ള പൊലീസ് പരിശോധിച്ച് പിഴ ചുമത്തിയത്. അനുവദനീയമായതിലും അധികം കരിങ്കൽ ഉൽപന്നങ്ങളുമായി ടിപ്പറുകൾ ചീറിപ്പായുന്നതിനെതിരെ നാട്ടുകാരുടെ പരാതി വ്യാപകമായിരുന്നു. പഞ്ചായത്ത് റോഡ്, പൊതുമരാമത്ത് റോഡ് എന്നിവ അമിത ഭാരം കയറ്റിയ ടിപ്പറുകളാൽ തകരുന്നത് പതിവായതിനെ തുടർന്നാണ് നടപടി. പരിശോധന മോട്ടോർ വാഹന വകുപ്പും നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൊല്ലങ്കോട്: വിനോദ സഞ്ചാര വാഹനങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തി. ചിറ്റൂർ മോട്ടോർ വാഹന വകുപ്പ് ജോയൻറ് ആർ.ടി.ഒ എം.എസ്. വിഷ്ണുവിന്റെ നേതൃത്വത്തിൽ കൊല്ലങ്കോട് നടത്തിയ വാഹന പരിശോധനയിൽ പഴനി, ദിണ്ടിങ്കൽ എന്നിവിടങ്ങളിലേക്ക് സർവിസ് നടത്തിയ ടൂറിസ്റ്റ് ബസ്, ട്രാവല്ലർ എന്നിവക്കെതിരെ നടപടിയെടുത്തു.
സീരിയൽ ലൈറ്റുകൾ, ഹോൺ, സ്പീഡ് ബ്രേക്കറിലെ ക്രമക്കേടുകൾ എന്നിവയാണ് കണ്ടെത്തിയത്. ഗ്രാമങ്ങളിൽ സർവിസ് നടത്തുന്ന വാഹനങ്ങളിൽ ക്രമക്കേട് വർധിക്കുന്നതായ പരാതികളെ തുടർന്നാണ് വാഹന പരിശോധന സജീവമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

