വരോട്ടെ ആക്രമണം: ഒരാൾകൂടി അറസ്റ്റിൽ
text_fieldsഒറ്റപ്പാലം: വരോട് സംഘം ചേർന്ന് യുവാവിനെ തലക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. ഒറ്റപ്പാലം വരോട് കോലോത്ത് പറമ്പിൽ മുഹമ്മദ് മുസ്തഫ (19) ആണ് പൊലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയത്. ഇതോടെ സംഭവത്തിൽ മുഖ്യപ്രതി ഉൾപ്പടെ അഞ്ച് പേരാണ് പിടിയിലായത്. രണ്ടാം പ്രതി പിടിയിലാകാനുണ്ട്. ഒക്ടോബർ ഒമ്പതിന് രാത്രി വരോട് ചൊക്കിച്ചിന്റകത്ത് മുഹമ്മദ് റിഹാനെ (20) ആണ് മർദിച്ചത്. തടയാൻ ചെന്ന സുഹൃത്തുക്കൾക്കും പിതാവിനും മർദനമേറ്റിരുന്നു. സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

