മലബാർ സമരത്തിന് പിന്തുണ നൽകിയ ഏക പ്രസ്ഥാനം കമ്യൂണിസ്റ്റ് പാർട്ടി –കെ.ഇ.എൻ
text_fieldsപാലപ്പുറം ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറിൽ കെ.ഇ.എൻ. സംസാരിക്കുന്നു
ഒറ്റപ്പാലം: മലബാർ സമരത്തിന് പിന്തുണ നൽകിയ ഏക രാഷ്ട്രീയ പ്രസ്ഥാനം കമ്യൂണിസ്റ്റ് പാർട്ടി ആണെന്ന് ഡോ. കെ.ഇ.എൻ. കുഞ്ഞഹമ്മദ്. സി.പി.എം പാലപ്പുറം ലോക്കൽ സമ്മേളനത്തിെൻറ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ മലബാർ സമരത്തിെൻറ മതേതര വായന എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരത്തെ ആദ്യം പിന്തുണച്ച ഇന്ത്യൻ നാഷനൽ കോൺഗ്രസ് പിന്നീട് പിൻവാങ്ങുകയും മലബാർ സമരത്തെ തള്ളിപ്പറയുകയും ചെയ്തു. മലബാർ സമരത്തിന് സമാനമാണ് കർഷക സമരമുള്ളതെന്നും കെ.ഇ.എൻ അഭിപ്രായപ്പെട്ടു. ഏരിയ കമ്മിറ്റി അംഗം കെ. രാജേഷ് അധ്യക്ഷത വഹിച്ചു. സി. വിജയൻ, പി. സുകുമാരൻ, എൻ. അസീസ്, സി. മാധവൻ എന്നിവർ സംസാരിച്ചു.

