Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightOttapalamchevron_rightഒ​റ്റ​പ്പാ​ല​ത്ത്...

ഒ​റ്റ​പ്പാ​ല​ത്ത് നി​ര​വ​ധി​പേ​രെ ക​ടി​ച്ച തെ​രു​വു നാ​യ്ക്ക് പേ ​വി​ഷ​ബാ​ധ

text_fields
bookmark_border
ഒ​റ്റ​പ്പാ​ല​ത്ത് നി​ര​വ​ധി​പേ​രെ ക​ടി​ച്ച തെ​രു​വു നാ​യ്ക്ക് പേ ​വി​ഷ​ബാ​ധ
cancel
camera_alt

കോ​ട്ട​പ്പ​ള്ള ടൗ​ണി​ൽ അ​ല​ഞ്ഞു ന​ട​ക്കു​ന്ന തെ​രു​വു നാ​യ്ക്ക​ൾ

ഒ​റ്റ​പ്പാ​ലം: ഏ​ഴ് പേ​രെ ക​ടി​ച്ച തെ​രു​വ് നാ​യ​ക്ക് പേ ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​ത്തെ മ​റ്റു തെ​രു​വ് നാ​യ്ക്ക​ൾ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ക്കാ​ൻ തു​ട​ങ്ങി. ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പം വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കെ​ത്തി​യ​വ​രെ തെ​രു​വ് നാ​യ ആ​ക്ര​മി​ച്ച​ത്. നാ​യ​ക്ക് പേ ​വി​ഷ​ബാ​ധ സം​ശ​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നാ​യ​പി​ടു​ത്ത​ക്കാ​രെ എ​ത്തി​ച്ച് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ഇ​തി​നെ പി​ടി​കൂ​ടി​യി​രു​ന്നു. നാ​യ​യെ ഒ​റ്റ​പ്പാ​ലം വെ​റ്റ​റി​ന​റി പോ​ളി​ക്ലി​നി​ക്കി​ൽ നി​രീ​ക്ഷി​ച്ചു​വ​രു​ന്ന​തി​നി​ടെ വ്യാ​ഴാ​ഴ്ച ച​ത്തു. പ്ര​ദേ​ശ​ത്തെ മ​റ്റു തെ​രു​വ് നാ​യ്ക്ക​ൾ​ക്കും ഈ ​തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​ൽ​ക്കാ​നു​ള്ള സാ​ധ്യ​ത മു​ൻ നി​ർ​ത്തി​യാ​ണ് പേ ​വി​ഷ ബാ​ധ​ക്കു​ള്ള കു​ത്തി​വെ​പ്പി​ന് വി​ധേ​യ​മാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dogottapalamRabies
News Summary - Street dog that bit several people in Ottapallam infected with rabies
Next Story