ഒറ്റപ്പാലം താലൂക്ക് ആശുപത്രി: അർബുദ ചികിത്സ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും
text_fieldsഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ അർബുദ ചികിത്സ കേന്ദ്രത്തിനായി ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് നിർമിച്ച ഇ.പി. മാധവൻ
നായർ സ്മാരക കെട്ടിടം
ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ നിർമാണം പൂർത്തിയാക്കിയ അർബുദ ചികിത്സ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഞായറാഴ്ച് നാടിന് സമർപ്പിക്കും. വൈകീട്ട് മൂന്നിന് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
ഒറ്റപ്പാലത്തെ വ്യവസായ പ്രമുഖനായിരുന്ന ഇ.പി. മാധവൻ നായർ ആറ് പതിറ്റാണ്ട് മുമ്പ് മാതാവിന്റെ പേരിൽ സ്ഥാപിച്ച ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് നിർമിച്ചുനൽകിയ കെട്ടിടമാണിത്. ഇ.പി. മാധവൻ നായരുടെ സ്മാരകമെന്ന നിലയിൽ നിർമിച്ച കെട്ടിടം പൂർത്തിയാക്കാൻ 1.10 കോടി രൂപയാണ് ചെലവിട്ടതെന്ന് ട്രസ്റ്റ് അധികൃതർ പറഞ്ഞു.
താഴത്തെ നിലയിൽ അർബുദ ചികിത്സ കേന്ദ്രവും മുകളിലെ നിലയിൽ നേത്ര ശസ്ത്രക്രിയ വിഭാഗവും ലക്ഷ്യമിട്ടാണ് കെട്ടിടം നിർമിച്ചത്. 2017ലാണ് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ അർബുദ ചികിത്സകേന്ദ്രം പ്രവർത്തനം തുടങ്ങിയത്.

