ഒറ്റപ്പാലം താലൂക്ക് ആശുപത്രി കാന്റീൻ അടച്ചിട്ട് പത്തുമാസം
text_fieldsഒറ്റപ്പാലം താലൂക്ക് ആശുപത്രിക്ക് മുന്നിൽ കോൺഗ്രസ് തുറന്ന പ്രതീകാത്മക കാന്റീൻ ഡി.സി.സി സെക്രട്ടറി സത്യൻ പെരുമ്പറക്കോട് ഉദ്ഘാടനം ചെയ്യുന്നു
ഒറ്റപ്പാലം: താലൂക്ക് ആശുപത്രിക്ക് മുന്നിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതീകാത്മക കാന്റീൻ തുറന്നു. പത്ത് മാസമായി ആശുപത്രി കാന്റീൻ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ രോഗികളും കൂട്ടിരുപ്പുകാരും നേരിടുന്ന ദുരിതത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം.
ഡി.സി.സി സെക്രട്ടറിയും എച്ച്.എം.സി അംഗവുമായ സത്യൻ പെരുമ്പറക്കോട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.കെ. ജയരാജൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മുഹമ്മദലി നാലകത്ത്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷ പി. മായ, കൗൺസിലർമാരായ എം. ഗോപൻ, ആതിര നാരായണൻ, പി.ടി. രാധ, നേതാക്കളായ എൻ.കെ. കൃഷ്ണൻകുട്ടി, എൻ. വിജയകുമാർ, സി. ഉണ്ണികൃഷ്ണൻ, കെ. ഷമീർ, പി. സുരേഷ്, എം.ജെ. അബ്രഹാം, ടി.പി. സജീവ്, എം.എ. സിദ്ദീഖ്, ബി. ജിത്തു, രഞ്ജിനി വിനോജ്, കെ.ജി. ഗിരിജ, സജിത സന്തോഷ്, പി. അനില, ബിന്ദു കൽപ്പാത്തി, കെ. അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.

