Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightOttapalamchevron_rightഒറ്റപ്പാലം താലൂക്ക്...

ഒറ്റപ്പാലം താലൂക്ക് അദാലത്ത്: 522 പരാതികൾ തീർപ്പാക്കി

text_fields
bookmark_border
ഒറ്റപ്പാലം താലൂക്ക് അദാലത്ത്: 522 പരാതികൾ തീർപ്പാക്കി
cancel
camera_alt

ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് അ​ദാ​ല​ത്തി​ൽ മ​ന്ത്രി​മാ​രാ​യ എം.​ബി. രാ​ജേ​ഷ്, കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​ർ

പ​രാ​തി കേ​ൾ​ക്കു​ന്നു

ഒ​റ്റ​പ്പാ​ലം: താ​ലൂ​ക്ക് ത​ല പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ൽ 522 പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​ര​മാ​യി. മേ​യ് അ​ഞ്ചു​വ​രെ ഓ​ൺ​ലൈ​നി​ൽ 623 ഉം ​അ​ദാ​ല​ത്തി​ൽ നേ​രി​ട്ട് 329 ഉം ​ഉ​ൾ​പ്പ​ടെ 952 അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ൽ 101 അ​പേ​ക്ഷ​ക​ൾ നി​ര​സി​ച്ചു.

അ​ദാ​ല​ത്തി​ൽ ല​ഭി​ച്ച 329 പ​രാ​തി​ക​ൾ 30 ദി​വ​സ​ത്തി​ന​കം പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് കൈ​മാ​റി. റ​വ​ന്യു വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളാ​ണ് കൂ​ടു​ത​ൽ ല​ഭി​ച്ച​ത് - 95 എ​ണ്ണം. ത​ദ്ദേ​ശ ഭ​ര​ണം - 25, സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് -30, ലൈ​ഫ് മി​ഷ​ൻ -44 , മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി - അ​ഞ്ച്, മ​റ്റു​ള്ള​വ - 130 എ​ന്നീ ക്ര​മ​ത്തി​ലാ​ണ് നേ​രി​ട്ട് അ​പേ​ക്ഷ ല​ഭി​ച്ച​ത്.

മ​നി​ശ്ശേ​രി കെ.​എം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ൽ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​യി​രു​ന്നു അ​ദാ​ല​ത്ത്. മ​ന്ത്രി​മാ​രാ​യ എം.​ബി. രാ​ജേ​ഷ്, കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, എം.​എ​ൽ.​എ​മാ​രാ​യ അ​ഡ്വ. കെ. ​പ്രേം​കു​മാ​ർ, പി. ​മ​മ്മി​ക്കു​ട്ടി, ജി​ല്ല ക​ല​ക്ട​ർ ഡോ. ​ചി​ത്ര തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ottapalam Taluk Adalat: 522 complaints settled
Next Story