Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightOttapalamchevron_rightഒറ്റപ്പാലം പൊലീസ്...

ഒറ്റപ്പാലം പൊലീസ് സ്റ്റേഷൻ ഐ.എസ്.ഒ തിളക്കത്തിൽ

text_fields
bookmark_border
ഒറ്റപ്പാലം പൊലീസ് സ്റ്റേഷൻ ഐ.എസ്.ഒ തിളക്കത്തിൽ
cancel

ഒ​റ്റ​പ്പാ​ലം: സം​സ്ഥാ​ന​ത്തെ മി​ക​ച്ച പൊ​ലീ​സ് സ്റ്റേ​ഷ​നാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം തെ​ര​ഞ്ഞെ​ടു​ത്ത ഒ​റ്റ​പ്പാ​ലം പൊ​ലീ​സ് സ്റ്റേ​ഷ​ന് വീ​ണ്ടും അം​ഗീ​കാ​ര​ത്തി​ള​ക്കം. സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന മി​ക​വി​ന് രാ​ജ്യാ​ന്ത​ര അം​ഗീ​കാ​ര​മാ​യ ഐ.​എ​സ്.​ഒ (ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ സ്റ്റാ​ൻ​ഡേ​ർ​ഡൈ​സേ​ഷ​ൻ) സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന ജി​ല്ല​യി​ലെ ഏ​ക പൊ​ലീ​സ് സ്റ്റേ​ഷ​നാ​യി ഒ​റ്റ​പ്പാ​ലം മാ​റി. ഐ.​സ്.​ഒ പ്ര​തി​നി​ധി​ക​ളാ​യ നാ​ലം​ഗ സം​ഘം ഒ​റ്റ​പ്പാ​ല​ത്തെ​ത്തി ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യി​രു​ന്നു.

അം​ഗീ​കാ​ര​ത്തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടും വി​ധം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ക്ര​മ​സ​മാ​ധാ​ന പാ​ല​നം ഉ​ൾ​പ്പ​ടെ പ​രി​ശോ​ധ​ന​യി​ൽ വി​ജ​യ​ക​ര​മെ​ന്ന് ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഐ.​എ​സ്.​ഒ 9001 : 2015 സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ച്ച​ത്.

കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യ​ൽ, പൊ​തു​സ​മാ​ധാ​നം, ഉ​പ​ഭോ​ക്തൃ സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷം, പ​രാ​തി​ക​ൾ തീ​ർ​പ്പാ​കു​ന്ന​തി​ലെ വേ​ഗ​ത, ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ, ഫ​യ​ലു​ക​ൾ സൂ​ക്ഷി​ക്കു​ന്ന​തി​ൽ കൃ​ത്യ​ത തു​ട​ങ്ങി ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ളാ​ണ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​ത്. 2022 ജൂ​ണി​ലാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ത്തെ മി​ക​ച്ച പൊ​ലീ​സ് സ്റ്റേ​ഷ​നാ​യി ഒ​റ്റ​പ്പാ​ല​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യു​ന്ന പൊ​ലീ​സ് സ്റ്റേ​ഷ​നാ​ണ് ഒ​റ്റ​പ്പാ​ല​ത്തേ​ത്. വി​ശാ​ല​മാ​യ പ്ര​വ​ർ​ത്ത​ന പ​രി​ധി​യാ​ണ് ഒ​റ്റ​പ്പാ​ലം സ്റ്റേ​ഷ​നു​ള്ള​ത്. ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യും ല​ക്കി​ടി-​പേ​രൂ​ർ, വാ​ണി​യം​കു​ളം, അ​മ്പ​ല​പ്പാ​റ, അ​ന​ങ്ങ​ന​ടി പ​ഞ്ചാ​യ​ത്തു​ക​ളു​മാ​ണ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISOOttapalam Police Station
News Summary - Ottapalam Police Station ISO in Gluru
Next Story