Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightOttapalamchevron_rightഒറ്റപ്പാലം ബസ്...

ഒറ്റപ്പാലം ബസ് സ്റ്റാൻഡിലെ കൊല;പ്രതിയെ പിടികൂടിയിട്ടും മരിച്ചയാൾ ‘അജ്ഞാത’നായി തുടരുന്നു

text_fields
bookmark_border
ഒറ്റപ്പാലം ബസ് സ്റ്റാൻഡിലെ കൊല;പ്രതിയെ പിടികൂടിയിട്ടും മരിച്ചയാൾ ‘അജ്ഞാത’നായി തുടരുന്നു
cancel
camera_alt

പ്രതീകാത്മക ചിത്രം

ഒ​റ്റ​പ്പാ​ലം: ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന കൊ​ല​പാ​ത​ക കേ​സി​ൽ പ്ര​തി​യെ പി​ടി​കൂ​ടി​യി​ട്ടും കൊ​ല്ല​പ്പെ​ട്ട​യാ​ൾ ആ​രെ​ന്ന് വ്യ​ക്ത​മാ​യി​ല്ല.

കേ​സി​ലെ പ്ര​തി തി​രു​വ​ന​ന്ത​പു​രം അ​രു​വി​ക്ക​ര വെ​മ്പ​ന്നൂ​ർ രേ​വ​തി ഭ​വ​നി​ൽ മ​ധു​സൂ​ദ​ന​ൻ നാ​യ​രെ (63) ക​ഴി​ഞ്ഞ ദി​വ​സം ഒ​റ്റ​പ്പാ​ലം പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. എ​ന്നാ​ൽ, കൊ​ല്ല​പ്പെ​ട്ട​ത് 60 വ​യ​സ്സ് തോ​ന്നി​ക്കു​ന്ന​യാ​ളാ​ണ് എ​ന്ന​തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കാ​ത്ത​ത് കേ​സ​ന്വേ​ഷ​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് വ​യോ​ധി​ക​നെ ബ​സ് സ്റ്റാ​ൻ​ഡി​ന​ക​ത്തെ പൊ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ന് സ​മീ​പം മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പം ര​ക്തം പു​ര​ണ്ട ക​ല്ല് ക​ണ്ടെ​ത്തി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​ധു​സൂ​ദ​ന​ൻ നാ​യ​ർ അ​റ​സ്റ്റി​ലാ​യ​ത്. കൊ​ല്ല​പ്പെ​ട്ട​യാ​ൾ​ക്ക് ന​ൽ​കി​യ പ​ണം തി​രി​കെ കി​ട്ടാ​ത്ത​തു​മാ​യു​ണ്ടാ​യ വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്നാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്ന് പ്ര​തി ചോ​ദ്യം ചെ​യ്യ​ലി​ൽ പൊ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചി​രു​ന്നു. എ​ന്നാ​ൽ മ​രി​ച്ച​യാ​ളു​ടെ ഊ​രും പേ​രും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഇ​നി​യും ല​ഭി​ച്ചി​ട്ടി​ല്ല. മ​രി​ച്ച​യാ​ൾ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നാ​ണെ​ന്നാ​ണ് പൊ​ലീ​സ് നി​ഗ​മ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ottapalamBus StandmurderedSuspectArrest
News Summary - Ottapalam bus stand murder; Despite arrest of suspect, deceased remains 'unidentified'
Next Story