Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയയാൾ രണ്ടര പവനുമായി കവർന്നു
text_fieldsbookmark_border
മോഷ്ടാവിെൻറ ദൃശ്യം ജ്വല്ലറിയിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞപ്പോൾ
ഒറ്റപ്പാലം: ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ അജ്ഞാതൻ പട്ടാപ്പകൽ രണ്ടര പവൻ മാലയുമായി കടന്നുകളഞ്ഞു. പാലക്കാട് ജില്ല ബാങ്കിെൻറ ഒറ്റപ്പാലം ശാഖക്ക് സമീപമുള്ള ജ്വല്ലറിയിൽ ബുധനാഴ്ച ഉച്ചക്കാണ് സംഭവം.
ജ്വല്ലറിയിലെത്തിയ ഇയാൾ സ്വർണാഭരണങ്ങൾ നടന്നുനോക്കിയശേഷം പുറത്തിറങ്ങുന്നതിനിടെ മേശപ്പുറത്തുണ്ടായിരുന്ന രണ്ടര പവൻ വരുന്ന രണ്ട് മാലകൾ കൈക്കലാക്കിയാണ് കടന്നുകളഞ്ഞത്.
ജ്വല്ലറി ഉടമ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് പ്രതിയുടെ രൂപം തിരിച്ചറിഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.
Next Story

