Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightOttapalamchevron_rightമകയിരം ഞാറ്റുവേലയിലും;...

മകയിരം ഞാറ്റുവേലയിലും; ഒറ്റപ്പാലത്ത് നിള വരണ്ടുതന്നെ

text_fields
bookmark_border
മകയിരം ഞാറ്റുവേലയിലും; ഒറ്റപ്പാലത്ത് നിള വരണ്ടുതന്നെ
cancel
camera_alt

ഒ​റ്റ​പ്പാ​ല​ത്ത് നി​ള വരണ്ടനിലയിൽ

ഒറ്റപ്പാലം: മതിമറന്ന് പെയ്യേണ്ട മകയിരം ഞാറ്റുവേലയിലും ഒറ്റപ്പാലത്തെ നിള വരണ്ടുതന്നെ. ഇടവപ്പാതി പിന്നിടുന്നതോടെ ഇരു കരമുട്ടി പരന്നൊഴുകിയിരുന്ന പുഴക്കാണ് ഈ ദുർഗതി. കാലവർഷം ശക്തിപ്രാപിക്കേണ്ട നാളുകളിൽ കൊടും ചൂടാണ് പെയ്തിറങ്ങുന്നത്. വിശാലമായ മണൽപ്പരപ്പിൽ ഇടക്കിടെ തഴച്ചുവളരുന്ന പൊന്തക്കാടും പുഴയുടെ വടക്കേ അതിരിനോട് ചേർന്നൊലിക്കുന്ന നീർച്ചാലുമാണ് ഇപ്പോൾ ഒറ്റപ്പാലത്ത് നിള.

പാലക്കാട്-തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന മായന്നൂർ പാലം യാഥാർഥ്യമായത് കാൽ നൂറ്റാണ്ട് മുമ്പാണ്. ഇതിന് ശേഷം പുഴ കരകവിഞ്ഞൊഴുകിയത് 2018, 2019 വർഷങ്ങളിലുണ്ടായ മഹാമാരിക്കാലത്ത് മാത്രമാണ്. മഴയിൽ നിറയുകയും മഴ മാറുന്നതോടെ ജലമൊഴിയുകയും ചെയ്യുന്നതാണ് പുഴയുടെ ദുരവസ്ഥക്ക് കാരണം. ഒറ്റപ്പാലം മേഖലയിലെ കുടിവെള്ള സ്രോതസ്സുകളിലെ ജലവിതാനത്തിന് നിദാനം പുഴയിലെ ജലസമൃദ്ധിയാണ്. രണ്ട് പതിറ്റാണ്ട് മുമ്പ് വേനലിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി താൽക്കാലിക തടയണ നിർമിച്ച ഘട്ടത്തിൽ ഇക്കാര്യം ബോധ്യപ്പെട്ടതാണ്.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഒറ്റപ്പാലത്ത് റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് പുഴക്ക് കുറുകെ സ്ഥിരം തടയണ നിർമിക്കാനുള്ള തീരുമാനമുണ്ടായത്. എന്നാൽ, ശിലാസ്ഥാപനം നടന്നതല്ലാതെ പിന്നീടൊന്നുമുണ്ടായില്ല. ഒറ്റപ്പാലം തടയണയുടെ ചർച്ച വേളയിൽ ആലോചനയിൽ പോലുമില്ലാതിരുന്ന ഷൊർണൂരിലെ സ്ഥിരം തടയണ യാഥാർഥ്യമായിട്ട് വർഷങ്ങളായി. ഒറ്റപ്പാലത്തിന് അപ്പുറവും ഇപ്പുറവുമുള്ള ലക്കിടിയിലും ഷൊർണൂരിലും സ്ഥിരം തടയണകളുള്ളതിനാൽ കടുത്ത വേനലിലും നിള ജലസമൃദ്ധമാണ്.

പെ​യ്യാ​ൻ മ​ടി​ച്ച് കാ​ല​വ​ർ​ഷം; ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ

പ​റ​ളി: ഇ​ട​വ​പ്പാ​തി ക​ഴി​ഞ്ഞ് മാ​സ​ത്തോ​ള​മാ​യി​ട്ടും പെ​യ്യാ​ൻ മ​ടി​ച്ചു നി​ൽ​ക്കു​ന്ന കാ​ല​വ​ർ​ഷം ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. ക​ര​ക​വി​ഞ്ഞൊ​ഴു​കേ​ണ്ട പു​ഴ​ക​ളും തോ​ടു​ക​ളും വ​റ്റി​വ​ര​ണ്ട് എ​ല്ലു​ന്തി​യ ശ​രീ​രം പോ​ലെ പാ​റ​ക്കെ​ട്ടു​ക​ൾ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന കാ​ഴ്ച ക​ർ​ഷ​ക മ​ന​സ്സു​ക​ളെ ഭീ​തി​യി​ലാ​ക്കു​ന്നു. സാ​ധാ​ര​ണ ഈ ​സ​മ​യ​ത്ത് ഇ​രു​ക​ര മു​ട്ടി ഒ​ഴു​കാ​റു​ള്ള ക​ണ്ണാ​ടി​പ്പു​ഴ വ​റ്റി​വ​ര​ണ്ട് പാ​റ​ക്കെ​ട്ടു​ക​ൾ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന പ​റ​ളി പ​തി​പ്പാ​ല​ത്തി​ൽ നി​ന്നു​ള്ള കാ​ഴ്ച ഹൃ​ദ​യ​ഭേ​ദ​ക​മാ​ണ്. ഈ ​നി​ല​ക്കു പോ​യാ​ൽ കു​ടി​വെ​ള്ളം വ​രെ കി​ട്ടാ​ക്ക​നി​യാ​കു​മോ എ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. മ​ഴ തി​മി​ർ​ത്തു പെ​യ്യേ​ണ്ട സ​മ​യ​ത്ത് കൊ​ടും വേ​ന​ൽ പോ​ലെ ചു​ട്ടു​പൊ​ള്ളു​ന്ന​ത് എ​ല്ലാ​വ​രെ​യും ഭീ​തി​യി​ലാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ottapalamNjattuvela
News Summary - Makayiram is also in Njattuvela Nila is still dry in Ottapalam
Next Story