Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightOttapalamchevron_rightഒറ്റപ്പാലത്തെ വ്യാപാര...

ഒറ്റപ്പാലത്തെ വ്യാപാര സ്ഥാപനങ്ങളെ കോർത്തിണക്കി ഓൺലൈൻ വ്യാപാരത്തിൽ

text_fields
bookmark_border
ഒറ്റപ്പാലത്തെ വ്യാപാര സ്ഥാപനങ്ങളെ കോർത്തിണക്കി ഓൺലൈൻ വ്യാപാരത്തിൽ
cancel

ഒ​റ്റ​പ്പാ​ലം: ന​ഗ​ര​സ​ഭ​യി​ലെ ചെ​റു​തും വ​ലു​തു​മാ​യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി ഓ​ൺ​ലൈ​ൻ വ്യാ​പാ​ര​ത്തി​ന് ഒ​റ്റ​പ്പാ​ല​ത്ത് തു​ട​ക്ക​മി​ടു​ന്നു. നെ​ക്​​സ്​​റ്റ്​ സ്​​റ്റെ​പ്​ ക​രി​യ​ർ അ​ക്കാ​ദ​മി​യു​ടെ ഉ​പ​സ്ഥാ​പ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ​പ്പാ ലൈ​ഫി​െൻറ ഓ​ഫി​സ് ഉ​ദ്‌​ഘാ​ട​ന​വും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ പ്ര​കാ​ശ​ന​വും ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​അ​ഡ്വ. കെ. ​പ്രേം​കു​മാ​ർ എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കും. ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ കെ. ​ജാ​ന​കി ദേ​വി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്യും.

ന​ഗ​ര​ത്തി​ന്​ 15 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ആ​പ് വ​ഴി ആ​വ​ശ്യ​പ്പെ​ടു​ന്ന ഭ​ക്ഷ​ണം ഉ​ൾ​െ​പ്പ​ടെ വി​വി​ധ സാ​ധ​ന​ങ്ങ​ൾ പ​പ്പാ ലൈ​ഫി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ നി​ശ്ചി​ത സ​മ​യ​ത്തി​ന​കം വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കും. ഇ​തി​നാ​യി പ്ര​ത്യേ​കം പ​രി​ശീ​ല​നം ന​ൽ​കി ഡെ​ലി​വ​റി എ​ക്സി​ക്യൂ​ട്ടി​വു​ക​ളെ നി​യ​മി​ച്ച​താ​യും ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഉ​ദ്‌​ഘാ​ട​നം ന​ട​ക്കു​ന്ന മു​റ​ക്ക് പ്ലേ ​സ്​​റ്റോ​റി​ൽ​നി​ന്ന്​ പ​പ്പാ ലൈ​ഫി​െൻറ ആ​പ്​ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്നും ഡ​യ​റ​ക്ട​ർ​മാ​രാ​യ പി. ​സു​നി​ൽ, അ​ല​ക്സ് മാ​ത്യു, കെ.​പി. മു​ഹ​മ്മ​ദ് സ​ലിം, ഇ.​കെ. മു​ഹ​മ്മ​ദ് ഷ​ബി​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online business
News Summary - In the online business of merging businesses in Ottapalam
Next Story