തിരിച്ചറിയൽ കാർഡുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ
text_fieldsഒറ്റപ്പാലം സബ് രജിസ്ട്രാർ ഓഫിസ് പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വോട്ടേഴ്സ് ഐ.ഡി കാർഡുകൾ
ഒറ്റപ്പാലം: വോട്ടേഴ്സ് ഐ.ഡി ശേഖരം പൊതുസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം സബ് രജിസ്ട്രാർ ഓഫിസിന് എതിർവശമാണ് തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയത്. കണ്ടെടുത്ത കാർഡുകളിൽ ഭൂരിഭാഗവും കടമ്പഴിപ്പുറം പഞ്ചായത്തിലെ അഴിയന്നൂർ പ്രദേശകാരുടേതാണ്.
കാർഡുകൾ കണ്ടെത്തിയ യുവാവ് പൊലീസിൽ അറിയിക്കുകയും പൊലീസ് ഇവ താലൂക്ക് ഓഫിസ് അധികൃതർക്ക് കൈമാറുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
സംഭവം ഗൗരവമായി കാണേണ്ടതാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എൻ.കെ. ജയരാജൻ ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

