Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightOttapalamchevron_rightവിദ്യാർഥികളുടെ...

വിദ്യാർഥികളുടെ സത്യസന്ധത; നഷ്ടപ്പെട്ട ആഭരണം ഉടമക്ക് തിരികെ നൽകി

text_fields
bookmark_border
വിദ്യാർഥികളുടെ സത്യസന്ധത; നഷ്ടപ്പെട്ട ആഭരണം ഉടമക്ക് തിരികെ നൽകി
cancel
camera_alt

ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ൾ വീ​ണു​കി​ട്ടി​യ സ്വ​ർ​ണാ​ഭ​ര​ണം ഉ​ട​മ​ക്ക് കൈ​മാ​റു​ന്നു

ഒറ്റപ്പാലം: കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമസ്ഥന് തിരികെ നൽകി ഈസ്റ്റ് ഒറ്റപ്പാലം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ സത്യസന്ധതയുടെ നേർക്കാഴ്ചയായി. സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളായ അദ്വൈത്, ജിബിൻ, ഡാൻ, ജയദീപ്, അരുൺ എന്നിവരാണ് സ്വർണാഭരണം തിരിച്ചേൽപിച്ചത്.

തിങ്കളാഴ്ച ഉച്ചയോടെ പരീക്ഷ കഴിഞ്ഞ് സ്‌കൂളിൽനിന്ന് ഈസ്റ്റ് ഒറ്റപ്പാലത്തേക്ക് നടന്ന് വരികയായിരുന്ന അഞ്ചംഗ സംഘത്തിന് വഴിയിൽനിന്ന് ബ്രേസ്‌ലെറ്റ് ലഭിക്കുകയായിരുന്നു. ഒരു പവനോളം തൂക്കമുള്ള ആഭരണം ഉടൻ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെത്തി കൈമാറി കുട്ടികൾ മടങ്ങി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഉടമയെ കണ്ടെത്തിയത്.

ഈസ്റ്റ് ഒറ്റപ്പാലത്ത് നടന്ന വിവാഹത്തിൽ സംബന്ധിക്കാൻ പട്ടാമ്പിയിൽനിന്ന് വന്നവരുടെ ആഭരണം യാത്രക്കിടെ നഷ്ടപ്പെട്ടതായിരുന്നു. ചൊവ്വാഴ്ച ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ വാർഡ് കൗൺസിലർ ഉമർ ഫാറൂഖ്, അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ വിദ്യാർഥികൾ ആഭരണം ഉടമക്ക് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentsJewelryhonesty
News Summary - വിദ്യാർഥികളുടെ സത്യസന്ധത; നഷ്ടപ്പെട്ട ആഭരണം ഉടമക്ക് തിരികെ നൽകി
Next Story