Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightOttapalamchevron_rightവരുന്നു, വാണിയംകുളത്ത്...

വരുന്നു, വാണിയംകുളത്ത് ഫുട്ബാൾ ടർഫ്​

text_fields
bookmark_border
വരുന്നു, വാണിയംകുളത്ത് ഫുട്ബാൾ ടർഫ്​
cancel

ഒ​റ്റ​പ്പാ​ലം: ച​ന്ത പെ​രു​മ​യു​ള്ള വാ​ണി​യം​കു​ള​ത്ത് കാ​യി​ക കു​തി​പ്പി​ന് ക​രു​ത്തു​പ​ക​രാ​ൻ ഫ്ല​ഡ്​​ലി​റ്റ് ഫു​ട്ബാ​ൾ ട​ർ​ഫ് വ​രു​ന്നു. വാ​ണി​യം​കു​ളം പി.​കെ ദാ​സ് ആ​ശു​പ​ത്രി​ക്ക് സ​മീ​പം വാ​ണി​യം​കു​ളം പ​ഞ്ചാ​യ​ത്തി​െൻറ അ​ധീ​ന​ത​യി​ലു​ള്ള ഒ​രേ​ക്ക​റി​ലാ​ണ് ഫു​ട്ബാ​ൾ മൈ​താ​നം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക.

സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ​ക്ക് പു​റ​മെ ഷൊ​ർ​ണൂ​ർ എം.​എ​ൽ.​എ പി. ​മ​മ്മി​ക്കു​ട്ടി​യും ക​ഴി​ഞ്ഞ​ദി​വ​സം പ​ദ്ധ​തി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന ട​ർ​ഫി​െൻറ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് വാ​ണി​യം​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ. ​ഗം​ഗാ​ധ​ര​ൻ പ​റ​ഞ്ഞു.

അ​ഞ്ചു​കോ​ടി രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന മി​നി സ്പോ​ർ​ട്സ് കോം​പ്ല​ക്സി​െൻറ ഭാ​ഗ​മാ​യാ​ണ് ഫ്ല​ഡ്​​ലി​റ്റ് ഫു​ട്ബാ​ൾ ട​ർ​ഫ് നി​ർ​മി​ക്കു​ന്ന​ത്. 2019-20 വ​ർ​ഷ​ത്തെ സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഒ​രു​കോ​ടി രൂ​പ ഇ​തി​നാ​യി വ​ക​യി​രു​ത്തി​യി​രു​ന്നെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​ക​ൾ നീ​ണ്ടു​പോ​യി. പി. ​മ​മ്മി​ക്കു​ട്ടി എം.​എ​ൽ.​എ​യു​ടെ ഇ​ട​പെ​ട​ലാ​ണ് ഇ​പ്പോ​ൾ പ്ര​തീ​ക്ഷ​ക്ക് വ​ക ന​ൽ​കി​യ​തെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football turfvaniyamkulam
News Summary - football turf in vaniyamkulam
Next Story