Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightOttapalamchevron_rightകണ്ണടച്ച...

കണ്ണടച്ച തെരുവുവിളക്കും കണക്ക്​ തെറ്റിയ ലാപ്ടോപ്പ്​ വിതരണവും; ഒറ്റപ്പാലം നഗരസഭ കൗൺസിലിൽ വാക്​പോര്

text_fields
bookmark_border
കണ്ണടച്ച തെരുവുവിളക്കും കണക്ക്​ തെറ്റിയ ലാപ്ടോപ്പ്​ വിതരണവും; ഒറ്റപ്പാലം നഗരസഭ കൗൺസിലിൽ വാക്​പോര്
cancel

ഒ​റ്റ​പ്പാ​ലം: ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ടി​ട്ടും മി​ഴി തു​റ​ക്കാ​ത്ത തെ​രു​വ് വി​ള​ക്കു​ക​ളും എ​സ്.​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ലാ​പ്ടോ​പ്പ് വി​ത​ര​ണ​ത്തി​ലെ ക്ര​മ​ക്കേ​ടും കൗ​ൺ​സി​ൽ അം​ഗീ​ക​രി​ച്ച പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ലു​ണ്ടാ​യ വീ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യി​ലെ അ​ടി​യ​ന്ത​ര കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലെ ചൂ​ടേ​റി​യ ച​ർ​ച്ച​യാ​യി. യോ​ഗ​ത്തിെൻറ മു​ൻ തീ​രു​മാ​ന പ്ര​കാ​രം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സ​മി​തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ഗ​ര​സ​ഭ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ലാ​പ്ടോ​പ്പ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​തേ​സ​മ​യം, അ​ന​ർ​ഹ​ർ​ക്ക് വി​ത​ര​ണം ന​ട​ത്തി​യ​താ​യും ക​ണ്ടെ​ത്തി​യി​രു​ന്നു.

കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടി​യ​വ​രെ ഒ​ഴി​വാ​ക്കി​യാ​ണ് കു​റ​ഞ്ഞ മാ​ർ​ക്കു​ള്ള​വ​രെ അ​ർ​ഹ​രാ​യി പ​രി​ഗ​ണി​ച്ച​ത്. ഇ​തിെൻറ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി യോ​ഗ്യ​ത​യു​ള്ള വി​ദ്യാ​ഥി​ക​ൾ​ക്ക് സെ​പ്റ്റം​ബ​ർ 15ന​കം ലാ​പ്ടോ​പ്പ് വി​ത​ര​ണം ന​ട​ത്താ​നും അ​ർ​ഹ​ര​ല്ലാ​ത്ത​വ​രാ​യി ക​ണ്ടെ​ത്തി​യ​വ​രി​ൽ നി​ന്ന് ലാ​പ്ടോ​പ്പ് തി​രി​കെ വാ​ങ്ങാ​തെ ഇ​തി​െൻറ സം​ഖ്യ നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​നി​ൽ നി​ന്ന്​ ഈ​ടാ​ക്കാ​നും ക​ഴി​ഞ്ഞ കൗ​ൺ​സി​ലി​ൽ എ​ടു​ത്ത തീ​രു​മാ​നം അ​ട്ടി​മ​റി​ക്ക​പ്പെ​​ട്ടെ​ന്നാ​ണ് ഭ​ര​ണ-​പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ ആ​രോ​പി​ച്ച​ത്.

നി​ർ​വ​ഹ​ണോ​ദ്യോ​ഗ​സ്ഥ​നി​ൽ നി​ന്ന് വി​ശ​ദീ​ക​ര​ണം ല​ഭി​ക്കാ​ത്ത​താ​ണ് തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​തി​ന് താ​മ​സം നേ​രി​ട്ട​തെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. അ​തേ​സ​മ​യം, 15ന് ​തീ​രു​മാ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്നി​രി​ക്കെ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് ക​ത്ത് ന​ൽ​കി​യ​ത് 11ന് ​മാ​ത്ര​മാ​ണെ​ന്ന് ക​ണ്ടെ​ത്തി. പ്ര​തി​ഷേ​ധ​വു​മാ​യി യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ളാ​യ പ്ര​തി​പ​ക്ഷം ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി. സെ​പ്റ്റം​ബ​ർ 30ന​കം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ലാ​പ്ടോ​പ്പ് വി​ത​ര​ണം ന​ട​ത്തു​മെ​ന്നും അ​തു​വ​രെ നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ വീ​ണ്ടും അ​വ​ധി​യെ​ടു​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു.

ത്രൈ​മാ​സം നി​ശ്ച​യി​ച്ച തു​ക കൃ​ത്യ​മാ​യി ന​ൽ​കാ​ത്ത​താ​ണ് തെ​രു​വ് വി​ള​ക്ക് പ​രി​പാ​ല​ന​ത്തി​ൽ ക​രാ​റു​കാ​ര​ൻ അ​നാ​സ്ഥ കാ​ട്ടാ​ൻ കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ടി. ​ല​ത പ​റ​ഞ്ഞു. ക​രാ​റു​കാ​ര​നെ വി​ളി​ച്ചു​വ​രു​ത്താ​നും 30ന​കം തെ​രു​വ് വി​ള​ക്ക് ക​ത്തി​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ എ​ൻ.​എം. നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി അ​റി​യി​ച്ചു. നി​കു​തി അ​ട​ക്കാ​ൻ എ​ത്തു​ന്ന​വ​ർ പ​ല​ത​വ​ണ ഒ​ന്നാം നി​ല​യി​ൽ ക​യ​റേ​ണ്ടി വ​രു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ പ​ഴ​യ ര​ജി​സ്​​റ്റ​റു​ക​ൾ താ​ഴെ ഓ​ഫി​സി​ലെ​ത്തി​ച്ച് പ​രി​ശോ​ധി​ക്കാ​ൻ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ottappalam
Next Story