സമൂഹ അടുക്കളയിൽ പിറന്നാൾ സദ്യ വിളമ്പി കോവിഡ് മോചിതൻ
text_fieldsഒറ്റപ്പാലം: മൂന്നാഴ്ച പിന്നിട്ട പ്രിയദർശിനി സമൂഹ അടുക്കളയിൽ പിറന്നാൾ സദ്യ വിളമ്പി കോവിഡ് മോചിതൻ. ലക്കിടി മംഗലം നട്ടക്കുളങ്ങര പ്രകാശെൻറ പിറന്നാൾ ആഘോഷമാണ് സമൂഹ അടുക്കളയിലേക്ക് മാറ്റിയത്.
കോവിഡ് ബാധയെ തുടർന്ന് അത്യാസന്ന നിലയിൽ ആശുപത്രിയിലെത്തുകയും ദിവസങ്ങൾക്ക് ശേഷം രോഗ മുക്തനായി വീട്ടിലേക്ക് മടങ്ങുകയും ചെയ്ത ഇദ്ദേഹത്തിെൻറ ആഗ്രഹപ്രകാരമായിരുന്നു ഇത്. ചോറും സാമ്പാറും അവിയ ലും ഓലനും പായസവും ഉൾെപ്പടെ ഒമ്പത് ഇനങ്ങൾ അടങ്ങിയ സദ്യ 500 പേർക്ക് വിളമ്പിയായിരുന്നു പിറന്നാൾ ആഘോഷം. പ്രകാശൻ കുടുംബ സമേതം പിറന്നാൾ സദ്യയുണ്ടു. അടുക്കളയിലെ സന്നദ്ധ പ്രവർത്തകർക്കൊപ്പം പിറന്നാൾ കേക്ക് മുറിക്കാനും മറന്നില്ല. ഒറ്റപ്പാലത്തെ സ്വകാര്യ നഴ്സിങ് സ്ഥാപനത്തിെൻറ ഉടമയാണ് പ്രകാശൻ.

