Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആറ് മാസം ഒളിവിലായിരുന്ന കഞ്ചാവ് പ്രതി പിടിയിൽ
text_fieldsbookmark_border
റഫീഖ്
ഒറ്റപ്പാലം: ആറ് മാസം മുമ്പ് രണ്ട് കിലോ കഞ്ചാവ് കാറിൽ നിന്ന് പിടികൂടിയ കേസിലെ പ്രതി അറസ്റ്റിൽ. ചുനങ്ങാട് പിലാത്തറ പുത്തൻപീടികക്കൽ റഫീഖ് (39) ആണ് പിടിയിലായത്. പിലാത്തറയിൽ നിന്ന് മാർച്ച് 22നാണ് കഞ്ചാവ് പിടികൂടിയത്.
ഇയാൾ ഒളിവിലായിരുന്നു. ഒറ്റപ്പാലം സി.ഐ സുജിത്ത്, പ്രബേഷനറി എസ്.ഐ യാസിർ, മൈസൽ ഹക്കീം, സാജിദ്, സുനന്ദകുമാർ, ഉദയകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കൂട്ടു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

