ഒറ്റപ്പാലത്ത് തെരുവിൽ കഴിയുന്നത് 14 പേർ
text_fieldsഒറ്റപ്പാലം: തല ചായ്ക്കാൻ ഇടമില്ലാതെ ഒറ്റപ്പാലം നഗരത്തിലെ തെരുവിൽ കഴിയുന്നത് 14 പേർ. ഇവരെ പുനരവധി വസിപ്പിക്കാൻ നഗരസഭക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. വരോട് കെ.പി.എസ്.എം. എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവിസ് സ്‌കീം വളന്റിയർമാരുടെ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച സർവേയിലാണ് ഇവരെകുറിച്ച് കണക്കെടുപ്പ് നടത്തിയത്.
ഒറ്റപ്പാലം ലയൺസ് ക്ലബിന്റെ സഹകരണതോടെയായിരുന്നു സർവേ. രോഗികളും മരുന്നും വൈദ്യസഹായവും ആവശ്യമുള്ളവരും ഭക്ഷണവും പരസഹായവും ഇല്ലാതെ കഷ്ടപ്പെടുന്ന വയോധികർ ഉൾപ്പെടെയുള്ളവർ സംഘത്തിൽ ഉള്ളതായി സർവേക്ക് നേതൃത്വം വഹിച്ചവർ ചൂണ്ടിക്കാട്ടുന്നു. ബസ് സ്റ്റാൻഡിലും കടത്തിണ്ണകളിലും റെയിൽവേ സ്റ്റേഷനിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലുമായാണ് ഇവർ കഴിയുന്നത്. നിരാലംബരായി തെരുവോരങ്ങളിൽ കഴിയുന്ന ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി താമസിപ്പിക്കാനും,
ഭക്ഷണവും ചികിത്സയും ഉറപ്പാക്കാനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ടി.പി. പ്രദീപ് കുമാർ, എൻ.എസ്.എസ് വളന്റിയർ ലീഡർ അമൽ, ഒറ്റപ്പാലം ലയൺസ് ക്ലബ് പ്രസിഡൻറ് എന്നിവർ ഒപ്പിട്ട നിവേദനം നഗരസഭ അധ്യക്ഷക്ക് സമർപ്പിക്കാൻ വാർഡ് കൗൺസിലർ സുജിതക്ക് ലയൺസ് ക്ലബ്ബ് പാസ്റ്റ് ഡിസ്ട്രിക് ഗവർണർ കേണൽ രാംകുമാർ കൈമാറി. പി.ടി.എ പ്രസിഡൻറ് എം. ഷബീറലി അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ഹാഫിയ, മറ്റു വളന്റിയർ ലീഡർ കെ. ഷഹബാസ് അലി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

