Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightOttapalamchevron_rightഅനധികൃതമായി സൂക്ഷിച്ച...

അനധികൃതമായി സൂക്ഷിച്ച 13 ചാക്ക് മട്ട അരി പിടിച്ചെടുത്തു

text_fields
bookmark_border
matta rice
cancel

ഒ​റ്റ​പ്പാ​ലം: വീ​ടി​െൻറ പു​റം​തി​ണ്ണ​യി​ൽ അ​ന​ധി​കൃ​ത​മാ​യി ക​ണ്ടെ​ത്തി​യ 13 ചാ​ക്ക് മ​ട്ട അ​രി അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തു. അ​മ്പ​ല​പ്പാ​റ റേ​ഷ​ൻ ക​ട​ക്ക് സ​മീ​പ​മു​ള്ള വീ​ടി​െൻറ പു​റം​തി​ണ്ണ​യി​ൽ അ​രി​ച്ചാ​ക്കു​ക​ൾ അ​ട്ടി​യി​ട്ട നി​ല​യി​ൽ രാ​വി​ലെ​യാ​ണ് അ​യ​ൽ​വാ​സി​ക​ൾ കാ​ണു​ന്ന​ത്. തേ​നൂ​ർ ഭാ​ഗ​ത്തു​നി​ന്നു​ള്ള പെ​ട്ടി ഓ​ട്ടോ​യി​ലാ​ണ് അ​രി​ച്ചാ​ക്കു​ക​ൾ രാ​വി​ലെ ഏ​ഴി​ന് ഇ​വി​ടെ കൊ​ണ്ടു​വ​ന്നി​റ​ക്കി​യ​തെ​ന്നും റേ​ഷ​ൻ ക​ട​യി​ലേ​ക്കു​ള്ള അ​രി​യാ​ണി​തെ​ന്നാ​ണ് ഓ​ട്ടോ ഡ്രൈ​വ​ർ അ​റി​യി​ച്ചി​രു​ന്ന​തെ​ന്നും സ​മീ​പ​ത്തെ വീ​ട്ട​മ്മ പ​റ​ഞ്ഞു.

ഒ​റ്റ​പ്പാ​ല​ത്തു​നി​ന്ന്​ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രും എ​സ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി. അ​രി റേ​ഷ​ൻ ക​ട​യി​ലേ​ത​ല്ലെ​ന്ന് ഉ​ട​മ അ​റി​യി​ച്ചു. റേ​ഷ​ൻ ക​ട​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 34 കി​ലോ ഗോ​ത​മ്പി​െൻറ വ്യ​ത്യാ​സ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

അ​ധി​കം ക​ണ്ടെ​ത്തി​യ ഗോ​ത​മ്പി​ന് ഉ​ട​മ​യി​ൽ നി​ന്ന് പി​ഴ ഈ​ടാ​ക്കു​മെ​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്​ റേ​ഷ​ൻ അ​രി​യാ​ണോ എ​ന്ന​ത് സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന​യും ന​ട​ത്തു​മെ​ന്നും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ പി. ​പ്ര​ശാ​ന്ത് പ​റ​ഞ്ഞു. ഇ​തി​നാ​യി ജി​ല്ല ക​ല​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കും. 13 ചാ​ക്കു​ക​ളി​ലാ​യി പി​ടി​ച്ചെ​ടു​ത്ത 650 കി​ലോ അ​രി ക​ണ്ണി​യം​പു​റ​ത്തെ സി​വി​ൽ സ​പ്ലൈ​സ് ഡി​പ്പോ​യി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:matta riceillegally stored rice
News Summary - 13 sacks of illegally stored matta rice were seized
Next Story