Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പേ വാർഡ്; സ്വപ്ന പദ്ധതിക്ക് ചിറക് മുളക്കുന്നു

text_fields
bookmark_border
സ്ഥലം പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം) എൻജിനീയറും സംഘവും സന്ദർശിച്ചു
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പേ വാർഡ്; സ്വപ്ന പദ്ധതിക്ക് ചിറക് മുളക്കുന്നു
cancel
camera_alt

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പേ വാർഡ് നിർമാണത്തിനുള്ള സ്ഥലം പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം) എൻജിനീയറും സംഘവും സന്ദർശിക്കുന്നു

ഒറ്റപ്പാലം: ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പേ വാർഡ് എന്ന സ്വപ്ന പദ്ധതിക്ക് ചിറക് മുളക്കുന്നു. അഡ്വ. കെ. പ്രേംകുമാർ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് ഇതിനായി രണ്ട് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അന്തിമ പദ്ധതി രേഖ തയാറാക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ബിൽഡിങ് വകുപ്പിലെ എൻജിനീയറിങ് വിഭാഗം ആശുപത്രി സന്ദർശിച്ചു. ടെൻഡർ നടപടികൾ ഈ മാസം തന്നെ പൂർത്തിയാക്കുമെന്ന് എം.എൽ.എ പറഞ്ഞു.

ആധുനിക സൗകര്യത്തോടുകൂടിയ നാല് നിലകളിലുള്ള കെട്ടിടമാണ് പേ വാർഡിനായി നിർമിക്കുക. രോഗികളുടെ ഏറെ കാലമായുള്ള അഭിലാഷമാണ് പുതിയ പേ വാർഡ് കെട്ടിടം യാഥാർഥ്യമാകുന്നതോടെ സഫലമാവുക. ജില്ല ആശുപത്രിയായി പദവി ഉയർത്താൻ ഭൗതിക സാഹചര്യങ്ങളുള്ള താലൂക്ക് ആശുപത്രിയിൽ പേ വാർഡില്ലാത്തത് വലിയ പരാധീനതയായി തുടരുകയാണ്. നിത്യേന 1500ലേറെ രോഗികളാണ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്. നൂറോളം രോഗികൾ കിടത്തിച്ചികിത്സയിലുമുണ്ട്. ഭീമമായ ചികിത്സ ചെലവ് ആവശ്യമായി വരുന്ന നേത്ര ചികിത്സ, കാൽ മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ, വിവിധ തരം കീ ഹോൾ ശസ്ത്രക്രിയകൾ എന്നിവ വിജയകരമായി നടത്തിയതിലൂടെ ഒറ്റപ്പാലം താലൂക്ക് ആശുപത്രി വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

ഇതേ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള രോഗികൾ പോലും ചികിത്സ തേടി ഇവിടെ എത്തുന്നുണ്ട്. എന്നാൽ, ഇവിടെയെത്തുമ്പോഴാണ് ആശുപത്രിയിൽ പേ വാർഡ് ഇല്ലാത്തത് അറിയുകയും പ്രയാസം നേരിടുകയും ചെയ്യുന്നത്. ഇതിന്റെ കൂടി അടിസഥാനത്തിലാണ് പുതിയ പേ വാർഡ് നിർമാണത്തിനായി തുക അനുവദിച്ചതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ചുരുങ്ങിയ ചെലവിൽ കൂടുതൽ സൗകര്യം സാധാരണക്കാർക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. പത്മനാഭൻ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ottapalam Taluk Hospital’s Pay Ward Project Takes Off
Next Story