Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓപറേഷൻ തണ്ടർ: അട്ടപ്പാടിയിൽ 1566 കഞ്ചാവ് ചെടികൾ നശിപ്പിച്ചു

text_fields
bookmark_border
ഓപറേഷൻ തണ്ടർ: അട്ടപ്പാടിയിൽ 1566 കഞ്ചാവ് ചെടികൾ നശിപ്പിച്ചു
cancel
camera_alt

അ​ട്ട​പ്പാ​ടി​യി​ല്‍ എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി​യ​പ്പോ​ൾ

പാ​ല​ക്കാ​ട്: ഓ​പ​റേ​ഷ​ന്‍ ത​ണ്ട​റി​ന്റെ ഭാ​ഗ​മാ​യി അ​ട്ട​പ്പാ​ടി​യി​ല്‍ എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 1566 ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു. അ​ഗ​ളി എ​ക്‌​സൈ​സ് റെ​യ്ഞ്ച് ഓ​ഫി​സി​ലെ അ​സി. എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എം.​ബി. രാ​ജേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ല​ക്കാ​ട് ഇ​ന്റ​ലി​ജ​ന്‍സ് ബ്യൂ​റോ​യും മു​ക്കാ​ലി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ സം​ഘ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്.

അ​ട്ട​പ്പാ​ടി പാ​ട​വ​യ​ല്‍ ക​ടു​ക്മ​ണ്ണ ഊ​രി​ല്‍ നി​ന്ന് നാ​ല് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള അ​ച്ഛ​ന്‍വെ​ട്ട് മ​ല​യി​ല്‍ ആ​റ് തോ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ക​ഞ്ചാ​വ് ന​ട്ടു​പ​രി​പാ​ലി​ച്ചി​രു​ന്ന​ത്. കാ​ല്‍ന​ട​യാ​യി ചെ​ങ്കു​ത്താ​യ മ​ല​യി​ടു​ക്കി​ലൂ​ടെ ഉ​ള്‍വ​ന​ത്തി​ല്‍ ന​ട​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. അ​ട്ട​പ്പാ​ടി വ​ന​മേ​ഖ​ല​ക​ളി​ലും ത​മി​ഴ്‌​നാ​ട് അ​തി​ര്‍ത്തി മേ​ഖ​ല​യി​ലും വാ​ണി​ജ്യ-​വ്യ​വ​സാ​യ രീ​തി​യി​ല്‍ ക​ഞ്ചാ​വ് കൃ​ഷി ന​ട​ത്തു​ന്ന​വ​രെ പ​റ്റി​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

അ​സി. എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ (ഗ്രേ​ഡ്) വി​ഷു ജോ​സ​ഫ്, പ്രി​വ​ന്റീ​വ് ഓ​ഫി​സ​ര്‍ (ഗ്രേ​ഡ്) സ​മോ​ദ്, പ്ര​മോ​ദ്, ച​ന്ദ്ര​ന്‍, സി.​ഇ.​ഒ​മാ​രാ​യ വി​ഷ്ണു, ര​ജീ​ഷ്, ഭോ​ജ​ന്‍, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍മാ​രാ​യ വി​പി​ന, ഇ​മ്രാ​ന്‍ ഖാ​ന്‍, വി​സ്മ​യ, ഫോ​റ​സ്റ്റ് ബീ​റ്റ് അ​സി​സ്റ്റ​ന്റ് വെ​ള്ള​ങ്ങി​രി, വാ​ച്ച​ര്‍ മാ​രാ​യ​മ​ണി, ര​ങ്ക​ന്‍ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - operation thunder
Next Story