‘ഓപറേഷൻ നഗരസഭ’; അനധികൃത നിര്‍മാണങ്ങൾ പൊളിച്ചു തുടങ്ങി
text_fieldsപാലക്കാട് നഗരത്തിലെ അനധികൃത നിര്‍മാണങ്ങൾ പൊളിക്കുന്നു
പാലക്കാട്: നഗരത്തിലെ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ ‘ഓപറേഷൻ നഗരസഭ’ എന്ന പേരിൽ നടപടി തുടങ്ങി. നിയമ നടപടിയും പൊളിച്ചുനീക്കലുമാണ് നഗരസഭ തുടങ്ങിയത്. യാതൊരു അനുമതിയും ഇല്ലാതെയാണ് നഗരത്തിലെ വിവിധ ഭാഗങ്ങളിലും കോംപ്ലക്സുകള്‍ക്ക് മുന്നിലും മറ്റും നിര്‍മാണങ്ങള്‍ നടന്നതെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മഞ്ഞക്കുളം പള്ളിക്ക് എതിര്‍ത്ത് വശത്ത് പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റിനോട് ചേർന്ന അനധികൃത കടകള്‍ വ്യാഴാഴ്ച പൊളിച്ചുമാറ്റി. സൂപ്പര്‍മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള എട്ട് കടകളാണ് പൊളിച്ചത്. ചായക്കട, കൂള്‍ബാര്‍, ചെറിയ ഹോട്ടല്‍ ഉള്‍പ്പെടെയുള്ളവ ഇതിൽപെടുന്നു. അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി മുന്നോട്ടുപോകുമെന്നും പൊളിക്കുന്നതിന് ചെലവായ തുക പ്രസ്തുത സ്ഥാപനങ്ങളുടെ ഉടമകളില്‍നിന്ന് ഈടാക്കുമെന്നും നഗരസഭ വൈസ് ചെയര്മാന് അഡ്വ. ഇ. കൃഷ്ണദാസ് പറഞ്ഞു.

