ഓപ്പറേഷൻ എ.എ.എ.ജി., ഡി. ഹണ്ട്; 2415 പേർ അറസ്റ്റിൽ
text_fieldsപാലക്കാട്: ഗുണ്ടകളെ അമർച്ച ചെയ്യാനായി സംസ്ഥാനത്തൊട്ടാകെ മേയ് 15 മുതൽ 25 വരെ നടത്തിയ ഓപ്പറേഷൻ എ.എ.എ.ജി, മയക്കുമരുന്ന് മാഫിയകൾക്കെതിരായ ഡി. ഹണ്ട് സ്പെഷൽ ഡ്രൈവിൽ ജില്ലയിൽ 2415 പേരെ അറസ്റ്റ് ചെയ്തു. ആറ് പേർക്കതിരെ കാപ്പ നിയമപ്രകാരം നടപടികളെടുത്തു.
മൂന്നുപേരെ കരുതൽ തടങ്കലിലാക്കി. കാപ്പനിയമം തെറ്റിച്ച ഒരാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ജില്ലയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വിൽപന നടത്തിയതുമായ 290 പ്രതികളെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 74.062 കിലോഗ്രാം കഞ്ചാവ്, മാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട 12.388 ഗ്രാം എം.ഡി.എം.എ, 14.56 ഗ്രാം മെത്താഫിറ്റാമിൻ എന്നിവ പിടിച്ചെടുത്തു. ഇവർക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം 294 കേസുകൾ രജിസ്റ്റർ ചെയ്ത് നടപടികളെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

