Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവി​ദ്യാ​ല​യ​ങ്ങ​ൾ...

വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്ക​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ ന​ട​ത്തി

text_fields
bookmark_border
വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്ക​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ ന​ട​ത്തി
cancel
camera_alt

ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് പാ​ല​ക്കാട്ട് മി​ഠാ​യി വി​ൽ​പ​ന കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന

പു​തു​ന​ഗ​രം: ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ താ​ലൂ​ക്കു​ക​ളി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി മി​ഠാ​യി​ക​ളു​ടെ​യും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളു​ടെ​യും മ​റ്റു ബേ​ക്ക​റി വ​സ്തു​ക്ക​ളു​ടെ​യും പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​ത്. പ​ട്ടാ​മ്പി, ആ​ല​ത്തൂ​ർ, പാ​ല​ക്കാ​ട് തു​ട​ങ്ങി ന​ഗ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​മ്പ​തി​ല​ധി​കം സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.

രേ​ഖ​ക​ൾ ഇ​ല്ലാ​തെ മി​ഠാ​യി​ക​ൾ, ഭ​ക്ഷ​ണ വ​കു​പ്പി​ന്റെ അം​ഗീ​കാ​ര​മി​ല്ലാ​ത്ത മി​ഠാ​യി​ക​ളു​ടെ വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​റ്റ് വ്യാ​പാ​രി​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. തു​ട​ർ​ന്നും എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലും അ​താ​ത് സ​ർ​ക്കി​ൾ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പ് ജി​ല്ല അ​സി. ക​മീ​ഷ​ണ​ർ വി.​കെ. പ്ര​ദീ​പ് കു​മാ​ർ പ​റ​ഞ്ഞു. ന​ന്ദ​കി​ഷോ​ർ, ഹി​ഷാം, അ​ബ്ദു​ല്ല, ചൈ​ത്ര, ഭാ​ര​തി, ഹേ​മ, ന​യ​ന ല​ക്ഷ്മി, ശ്രീ​മ, അ​നീ​ഷ്, ജോ​ബി​ൻ തു​ട​ങ്ങി​യ​വ​രാ​ണ് വി​വി​ധ സ​ർ​ക്കി​ളു​ക​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inspectioncommercial establishmentsOpening schools
News Summary - Opening of schools and inspection of commercial establishments
Next Story