Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഊട്ടറ പാലം നിർമാണം: ഗർഡറുകൾ സ്ഥാപിക്കാൻ തുടങ്ങി

text_fields
bookmark_border
ഊട്ടറ പാലം നിർമാണം: ഗർഡറുകൾ സ്ഥാപിക്കാൻ തുടങ്ങി
cancel
camera_alt

ഊട്ടറ പാലത്തിലെ പില്ലറുകളിൽ സ്ഥാപിക്കാൻ ഗർഡറുകൾ ഉയർത്തുന്നു

കൊല്ലങ്കോട്: ഊട്ടറ പാലം നിർമാണത്തിന്റെ ഭാഗമായി ഗർഡറുകൾ പില്ലറുകളിൽ സ്ഥാപിക്കാനുള്ള പണികളാരംഭിച്ചു. കൂറ്റൻ ഗർഡറുകൾ ഉയർത്താൻ ഭീമൻ ക്രെയ്നുകളിൽ ഉയർത്തുന്ന ജോലി ഞായറാഴ്ച വൈകീട്ട് ആരംഭിച്ചു. മൂന്ന് പില്ലറുകളിലായി ബന്ധിപ്പിക്കൽ രണ്ട് ദിവസത്തിനകം പൂർത്തീകരിക്കും.

61.44 മീറ്റർ നീളവും 11.05 മീറ്റർ വീതിയുമുള്ള പുതിയ പാലത്തിന്റെ ഗർഡറുകൾ ഉയർത്തുന്ന സമയങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ട്. ഗർഡറുകൾ സ്ഥാപിച്ച ശേഷം കൊല്ലങ്കോട് ഭാഗത്തേക്ക് 58.12 മീറ്ററും പുതുന ഗരം ഭാഗത്തേക്ക് 71.82 മീറ്ററും നീളത്തിലുള്ള അപ്രോച്ച് റോഡുകൾ നിർമിക്കാനുണ്ട്.

കെ. പ്രേമൻ എം.എൽ.എ സ്ഥലത്തെത്തി പ്രവർത്തനം വിലയിരുത്തി. 5.99 കോടി രൂപയിലാണ് പാലം നിർമാണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oottara Bridge: Girder Installation Begins
Next Story