ടി.എം. ശശിയെ സമൂഹമാധ്യമം വഴി അപമാനിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
text_fieldsവടക്കഞ്ചേരി: ജില്ല പഞ്ചായത്ത് പ്രസിഡന്റും ആലത്തൂരിലെ നിയുക്ത എം.എൽ.എയുമായ ടി.എം. ശശിയെ സമൂഹമാധ്യമം വഴി അപമാനിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ആലുവ നസ്രത്ത് കനാൽ റോഡ് കുരിശിങ്കൽ വീട്ടിൽ എഡ്വേർഡ് ഫിലിപ്പ് (23) ആണ് അറസ്റ്റിലായത്. നിയമസഭ തിരഞ്ഞെടുപ്പ് വേളയിൽ ടി.എം. ശശിക്കെതിരെ വ്യാജ പ്രചാരണങ്ങളും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങളും ഇയാൾ വിവിധ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തതായി പൊലീസ് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
പ്രതിയുടെ ‘സൈബർ കോൺഗ്രസ് മീഡിയ ടീം’ ഇൻസ്റ്റഗ്രാം പേജ് വഴിയും ഫോട്ടോകൾ പ്രചരിപ്പിച്ചു. ടി.എം. ശശി ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വടക്കഞ്ചേരി സി.ഐ എം.പി. എബി, എസ്.ഐ പി.സി. സനേഷ്, എ.എസ്.ഐ സാബു, സിവിൽ പൊലീസ് ഓഫിസർമാരായ കെ. അരുണാഞ്ജലി, എ. സദ്ദാം ഹുസൈൻ എന്നിവരുടെ നേത്യത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

