ഓണാഘോഷം; അതിര്‍ത്തികളില്‍ സംയുക്ത പരിശോധന കര്‍ശനമാക്കും
text_fieldsപാലക്കാട്: ഓണാഘോഷത്തോടനുബന്ധിച്ച് പാലക്കാട്-തമിഴ്നാട് അതിര്‍ത്തി കേന്ദ്രീകരിച്ചുള്ള ചെക് പോസ്റ്റുകളിലും ഇടവഴികളിലും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംയുക്ത പരിശോധന നടത്താന്‍ ജില്ലതല ജനകീയ കമ്മിറ്റി യോഗം തീരുമാനിച്ചു. ലഹരി വസ്തുക്കളുടെ കടത്തും വ്യാജമദ്യനിര്മാണവും തടയാൻ കര്‍ശന നടപടികള്‍ സ്വീകരിക്കും. കള്ള്ചെത്ത് തോപ്പുകളില്‍ വ്യാജകള്ള് നിര്‍മിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും. ലഹരിവില്പന തടയാൻ സ്കൂളുകള്‍, കോളജുകള്‍ കേന്ദ്രീകരിച്ച് ശക്തമായ പരിശോധന തുടരും. ഇതിനായി വാര്‍ഡ്തലം മുതലുള്ള ജനജാഗ്രത സമിതികളെ ശക്തിപ്പെടുത്തി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പരാതികളില്‍ ഉടൻ കര്‍ശന നടപടിയെടുക്കുമെന്നും പാലക്കാട് എക്സൈസ് കണ്ട്രോള് റൂം നമ്പറായ 0491 2505897-ല്‍ പരാതികള്‍ അറിയിക്കാമെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു.
യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ മുരളി മോഹനന് അധ്യക്ഷത വഹിച്ചു. എക്സൈസ് സ്പെഷല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ നൗഫല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 100ദിന കര്‍മപരിപാടികളുടെ ഭാഗമായി നടത്തിയ പരിശോധനകളില്‍ 259 അബ്കാരി കേസുകളും 101 മയക്കുമരുന്ന് കേസുകളും 1636 കോട്പ കേസുകളും രജിസ്റ്റര്‍ ചെയ്തു. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാധാകൃഷ്ണന്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണന്‍കുട്ടി, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ജയപ്രകാശ്, ജില്ല വിമുക്തി മാനേജര്‍ വി. സജീവ്, ലഹരിവര്‍ജന ബോധവത്കരണ സമിതി പ്രസിഡന്റ് കാദര്‍ മൊയ്തീന്, മണ്ണാര്‍ക്കാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനൂപ് തുടങ്ങിയിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

