Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅകലം പാലിച്ചോണം

അകലം പാലിച്ചോണം

text_fields
bookmark_border
അകലം പാലിച്ചോണം
cancel

പാ​ല​ക്കാ​ട്: കോ​വി​ഡ് വെ​ല്ലു​വി​ളി​ക​ളി​ൽ നി​ർ​ജീ​വ​മാ​യ വി​പ​ണി ഓ​ണം അ​ടു​ത്ത​തോ​ടെ ഉ​ണ​ർ​ന്നു. തു​ണി​ക്ക​ട​ക​ളി​ലും സ്വ​ർ​ണ​ക്ക​ട​ക​ളി​ലും ഗൃ​ഹോ​പ​ക​ര​ണ വി​പ​ണി​യി​ലു​മൊ​ക്കെ വെ​ള്ളി​യാ​ഴ്​​ച ഉ​ണ​ർ​വ്​ പ്ര​ക​ട​മാ​യി.

ക​രു​ത്ത​നാ​യി നേ​ന്ത്ര​ക്കാ​യ

ഓ​ണ​ത്തി​ന്​ തൂ​ശ​നി​ല​യി​ൽ ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ് നേ​ന്ത്ര​ക്കാ​യ വി​ഭ​വ​ങ്ങ​ൾ. ഒാ​ണ​ദി​ന​ങ്ങ​ളി​ൽ നേ​ന്ത്ര​ക്കാ​യ വി​ല അ​നു​ദി​നം ഉ​യ​രു​ന്ന കാ​ഴ്​​ച​യാ​ണ്​ വി​പ​ണി​യി​ൽ. ക​ഴി​ഞ്ഞ​യാ​ഴ്ച വ​രെ 40 രൂ​പ​ക്ക് വി​റ്റി​രു​ന്ന നേ​ന്ത്ര​ക്കാ​യ​യു​ടെ വി​ല 60 രൂ​പ​യാ​യി ഉ​യ​ർ​ന്നു. വ​യ​നാ​ട്, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് കാ​യ വ​രു​ന്നി​ല്ലെ​ന്ന്് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. നാ​ട​ൻ​കാ​യ​യാ​ണ് മാ​ർ​ക്ക​റ്റി​ൽ ല​ഭി​ക്കു​ന്ന​ത്. കാ​യ വ​റു​ത്ത​തി​നും, ശ​ർ​ക്ക​ര വ​ര​ട്ടി​യ്ക്കും വി​ല കൂ​ടി. ക​ഴി​ഞ്ഞ​യാ​ഴ്ച വ​രെ കി​ലോ​യ്ക്ക് 100 മു​ത​ൽ 140 രൂ​പ​യാ​യി​രു​ന്ന വി​ല. എ​ന്നാ​ൽ ഇ​പ്പോ​ൾ 180 മു​ത​ൽ 200 വ​രെ ഉ​യ​ർ​ന്നു. മി​ക്ക പ​ച്ച​ക്ക​റി​ക​ള​ു​ടെ​യും വി​ല ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

നേ​ന്ത്ര​പ്പ​ഴം വി​പ​ണി സ​ജീ​വം

ആ​ന​ക്ക​ര: ഓ​ണ​ക്കാ​ല​ത്ത് പ്ര​ധാ​ന​മാ​യ നേ​ന്ത്ര​പ്പ​ഴം വി​പ​ണ​നം ത​കൃ​തി​യാ​യി. നാ​ട​ന്‍കാ​യ​ക​ള്‍ക്ക് ക്ഷാ​മ​മു​െ​ണ്ട​ങ്കി​ലും വി​ല​ക്കു​റ​വും സു​ല​ഭ​വു​മാ​ണെ​ന്ന​തി​നാ​ല്‍ വ​ര​വ് കാ​യ​ക​ളാ​ണ് മു​മ്പ​ന്തി​യി​ലു​ള്ള​ത്‌.

നാ​ട​ന്‍ ക​ഴി​ഞ്ഞ​ദി​വ​സം 70 രൂ​പ​യോ​ളം എ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ അ​ഴ​കൊ​ത്ത​കു​ല​ക്ക് ത​ണ്ടും വാ​ലും കൂ​ടു​ത​ല്‍ ആ​െ​ണ​ന്ന​തി​നാ​ല്‍ ഒ​രു​കി​ലോ ത​ണ്ട് കി​ഴി​വ് ഉ​ണ്ടാ​യാ​ല്‍പോ​ലും പൊ​തു​ജ​ന​ത്തി​ന് ന​ഷ്​​ട​മാ​ണ്.

സ​ഹ​ക​ര​ണ​ബാ​ങ്ക്, മ​റ്റു​സ്ഥാ​പ​ന​ങ്ങ​ളും 50 രൂ​പ​ക്കാ​ണ് ന​ല്‍കു​ന്ന​ത്. എ​ന്നാ​ല്‍ ത​ണ്ട് കി​ഴി​വി​ല്ലെ​ന്ന​തി​നാ​ല്‍ മാ​ര്‍ക്ക​റ്റ് വി​ല​യോ​ട് സാ​മ്യ​ത​യു​ണ്ടാ​വും. അ​തി​നാ​ല്‍ വ​ര​വ് കാ​യ​ക്ക് ത​ന്നെ​യാ​ണ് ആ​വ​ശ്യ​ക്കാ​രു​ള്ള​ത്.

ലീ​ഗ​ൽ മെ​ട്രോ​ള​ജി​യു​ടെ ക​ൺ​ട്രോ​ൾ റൂം ​ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

പാ​ല​ക്കാ​ട്: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​പ​ണ​യി​ലെ ചൂ​ഷ​ണ​ങ്ങ​ൾ ത​ട​യാ​നും, ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ലീ​ഗ​ൽ മെ​ട്രോ​ള​ജി ഡെ​പ്യൂ​ട്ടി ക​ൺ​ട്രോ​ള​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. സെ​പ്​​റ്റം​ബ​ർ ര​ണ്ട് വ​രെ ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കും. അ​ള​വ് തൂ​ക്കം സം​ബ​ന്ധി​ച്ചു​ള്ള വെ​ട്ടി​പ്പ്, അ​മി​ത വി​ല ഈ​ടാ​ക്ക​ൽ തു​ട​ങ്ങി​യ​വ​യ്​​ക്ക് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​രാ​തി പ്പെ​ടാം. 0491 2505268 (ക​ൺ​ട്രോ​ൾ റൂം), 8281698085 (​ഡെ​പ്യൂ​ട്ടി ക​ൺ​ട്രോ​ള​ർ), 8281698092 (ഡെ​പ്യൂ​ട്ടി ക​ൺ​ട്രോ​ള​ർ ഫ്ല​യി​ങ്ങ് സ്ക്വാ​ഡ്)

ഡ​ൽ​ഹി​യി​ലെ ഒാ​ണ​ത്തി​ന്​ ഷൊ​ർ​ണൂ​രി​ൽ​നി​ന്ന്പ​ച്ച​ക്ക​റി

ഷൊ​ർ​ണൂ​ർ: ഡ​ൽ​ഹി​യി​ലെ മ​ല​യാ​ളി​ക​ൾ​ക്ക് ഓ​ണ​മാ​ഘോ​ഷി​ക്കാ​നു​ള്ള പ​ച്ച​ക്ക​റി​ക​ൾ ഷൊ​ർ​ണൂ​രി​ൽ നി​ന്നും ക​യ​റ്റി​പ്പോ​യി. നാ​ല് ട​ൺ പ​ച്ച​ക്ക​റി​ക​ളാ​ണ് ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്​​​റ്റേ​ഷ​നി​ൽ നി​ന്നും ട്രെ​യി​നി​ൽ എ​ത്തി​ച്ച​ത്. ര​ണ്ട് മാ​സം മു​മ്പ്​ പ്ര​ത്യേ​ക ച​ര​ക്ക് ട്രെ​യി​ൻ ആ​രം​ഭി​ച്ച​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യ​ധി​കം പ​ച്ച​ക്ക​റി​ക​ൾ ക​യ​റ്റി​പ്പോ​കു​ന്ന​ത്.

പൂ​ക്ക​ളു​ടെ വി​ൽ​പ​ന ഇ​ടി​​ഞ്ഞു

കൊ​ല്ല​ങ്കോ​ട്: കോ​വി​ഡ് കാ​ല​ത്തെ ഓ​ണം അ​ടു​ത്ത​തോ​ടു​കൂ​ടി പൂ​ക്ക​ളു​ടെ വി​ൽ​പ​ന കു​ത്ത​നെ കു​റ​ഞ്ഞു. വി​ദ്യാ​ല​യ​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും പൂ​ക്ക​ള മ​ത്സ​ര​ങ്ങ​ൾ ഇ​ല്ലാ​താ​യ​താ​ണ് വി​ൽ​പ​ന​ക്ക് ഇ​ടി​വു​ണ്ടാ​യ​ത്. പൂ​ക്ക​ളു​ടെ വി​ല ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 30 മു​ത​ൽ 35 ശ​ത​മാ​നം വ​രെ കു​റ​ഞ്ഞെ​ങ്കി​ലും പൂ​ക്ക​ൾ വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ വി​ര​ള​മാ​ണെ​ന്ന് കൊ​ല്ല​ങ്കോ​ട് ടൗ​ണി​ൽ പാ​ര​മ്പ​ര്യ​മാ​യി പൂ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന വി​ജ​യ​ൻ, ചി​ദം​ബ​രം എ​ന്നി​വ​ർ പ​റ​യു​ന്നു.

ത​മി​ഴ്നാ​ട്ടി​ലെ കോ​യ​മ്പ​ത്തൂ​ർ, നീ​ല​ഗി​രി, ധ​ർ​മ​പു​രി, മ​ധു​ര തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നാ​ണ് കൊ​ല്ല​ങ്കോ​ട്, നെ​ന്മാ​റ, തൃ​ശൂ​ർ, പാ​ല​ക്കാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പൂ​ക്ക​ൾ പ്ര​ധാ​ന​മാ​യും എ​ത്തു​ന്ന​ത്. ക​ർ​ഷ​ക​രി​ൽ നി​ന്നും നേ​രി​ട്ട് എ​ടു​ക്കു​ന്ന ഏ​ജ​ൻ​റു​മാ​ർ പ്രാ​ദേ​ശി​ക ത​ല​ത്തി​ലു​ള്ള ക​ച്ച​വ​ട​ക്കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ക​യാ​ണ് പ​തി​വ്. ഏ​ജ​ൻ​റു​മാ​രോ​ടൊ​പ്പം ത​മി​ഴ്നാ​ട്ടി​ലെ പു​ഷ്പ ക​ർ​ഷ​ക​രും അ​തി​ർ​ത്തി ക​ട​ന്ന് പൂ​വി​ത​ര​ണം ന​ട​ത്തു​ന്നു​ണ്ട്.

ഓ​ണ​ച്ച​ന്ത

കൂ​റ്റ​നാ​ട്: നാ​ഗ​ല​ശ്ശേ​രി സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ പെ​രി​ങ്ങോ​ട്ടെ ഓ​ണ​ച്ച​ന്ത പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എം. ​ര​ജി​ഷ​യും കൂ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ വി.​പി. ഐ​ദ്രു​വും ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മ​ല​ബാ​ര്‍ മി​ല്‍മ ഡ​റ​ക്ട​ര്‍ വി.​വി. ബാ​ല​ച​ന്ദ്ര​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​ അം​ഗം കെ. ​മ​നോ​ഹ​ര​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ആ​ന​ക്ക​ര: ആ​ന​ക്ക​ര സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക്​ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന ഓ​ണ​ച്ച​ന്ത സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി പി.​എ​ന്‍. മോ​ഹ​ന​ന്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ൻ​റ്​ പി.​പി. ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ പി. ​വേ​ണു​ഗോ​പാ​ല​ന്‍, സി.​പി.​എം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി പി.​കെ. ബാ​ല​ച​ന്ദ്ര​ന്‍, എ​ന്‍.​കെ. രാ​മ​ദാ​സ്, പി.​വി. സേ​തു​മാ​ധ​വ​ന്‍, ടി.​എം. ഹ​മീ​ദ്, റ​സാ​ഖ്​ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ആ​ന​ക്ക​ര: ക​പ്പൂ​ര്‍ കൃ​ഷി​ഭ​വ​ന് കീ​ഴി​ല്‍ ഓ​ണ​ച്ച​ന്ത പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സി​ന്ധു മാ​വ​റ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. അ​ലി കു​മ​ര​ന​ല്ലൂ​ര്‍, ടി.​വി. അ​മീ​ന്‍, കെ. ​നൂ​റു​ല്‍ അ​മീ​ന്‍, പി. ​ശി​വ​ന്‍, പി.​ജി. വി​മ​ല്‍, വി.​യു. സു​ജി​ത, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ഫ്. സ​ലീ​ന​മോ​ള്‍, കൃ​ഷി അ​സി​സ്​​റ്റ​ൻ​റ്​ പ്ര​വീ​ണ്‍, റ​മീ​സ് ക​ണി​ക്ക​ര​ത്ത്, എ. ​നാ​രാ​യ​ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​െ​ങ്ക​ടു​ത്തു.

കോട്ടായി: സർവീസ് സഹകരണ ബാങ്കി​െൻറ നേതൃത്വത്തിൽ ബാങ്ക് ഹാളിൽ ഓണച്ചന്ത പ്രവർത്തനം തുടങ്ങി. കോട്ടായി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ്​ കെ.ജി. ബാബു ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി വിജയൻ മoത്തിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.എം. അബ്ബാസ് സ്വാഗതവും മാധവൻ നന്ദിയും പറഞ്ഞു.

ഓണക്കോടി നൽകി

ചി​റ്റൂ​ർ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വ​ണ്ടി​ത്താ​വ​ളം യൂ​നി​റ്റ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ രോ​ഗി​ക​ളാ​യ 40-ഒാ​ളം പേ​ർ​ക്ക് ഓ​ണ​ക്കോ​ടി ന​ൽ​കി. യൂ​നി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. ഷെ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ് സി. ​മ​ണി, ജി​ല്ല സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ, ര​ക്ഷാ​ധി​കാ​രി രാ​ജ്സു​രേ​ഷ്, ന​ഴ്സ് അം​ബി​ക, ട്ര​ഷ​റ​ർ ദേ​വ​ദാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബാ​ബു, ചെ​ന്താ​മ​രാ​ക്ഷ​ൻ, ഹ​ക്കിം പെ​രു​മാ​ട്ടി, പ്ര​ദീ​പ്, ക​ലാ​ധ​ര​ൻ ഗ്രീ​ജി​ത്ത്, ഗി​രീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഓ​ണ​സ​ദ​സ്സ്​

കൂ​റ്റ​നാ​ട്: കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ചാ​ലി​ശ്ശേ​രി മു​ക്കി​ല​പ്പീ​ടി​ക​യി​ൽ ഓ​ണ​സ​ദ​സ്സ് ന​ട​ത്തി. മി​ക​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​വ​രെ​യും അ​നു​മോ​ദി​ച്ചു. ഓ​ണ​ക്കോ​ടി വി​ത​ര​ണ​വും ന​ട​ന്നു. വി.​ടി. ബ​ൽ​റാം എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​ബാ​ബു നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​കെ. സു​നി​ൽ കു​മാ​ർ, ടി.​എം. നാ​സ​ർ, കെ. ​ഇ​ജാ​സ്, ടി.​പി. പ്ര​ബി​ൻ, പി.​എ. ബ​ഷീ​ർ, പി.​എം. ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
TAGS:onam celebration onam festival 
News Summary - Onam celebration in palakkad
Next Story