ജില്ല അത്്ലറ്റിക് മീറ്റ്; ഒളിമ്പിക് അത്്ലറ്റിക് ക്ലബ് ഓവറോൾ ചാമ്പ്യന്മാർ
text_fieldsക്ലബ് ഓവറാൾ ചാമ്പ്യന്മാരായ ഒളിമ്പിക് അത്ലറ്റിക് ക്ലബ് പാലക്കാട്
പാലക്കാട്: 65ാമത് ജില്ല ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യന്മാരായി ഒളിമ്പിക് അത് ലറ്റിക് ക്ലബ്. 21 സ്വർണം, 18 വെള്ളി, ഒമ്പത് വെങ്കലം എന്നിവയുമായി 190 പോയന്റ് നേടിയാണ് ഒളിമ്പിക് അത് ലറ്റിക് ക്ലബ് കിരീടം ചൂടിയത്. തുടർച്ചയായ അഞ്ചാം വർഷമാണ് അത് ലറ്റിക് ക്ലബ് കിരീടം നേടുന്നത്. 91 പോയന്റുമായി ടീം ഷുവർ അത് ലറ്റിക്സ് ക്ലബ് പാലക്കാട് രണ്ടാം സ്ഥാനത്തെത്തി.
11 സ്വർണം, നാല് വെള്ളി, 10 വെങ്കലം എന്നിങ്ങനെയാണ് മെഡൽ നേട്ടം. മുണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിനാണ് മൂന്നാം സ്ഥാനം. ഏഴ് സ്വർണം, ഏഴ് വെള്ളി, 13 വെങ്കലം എന്നിങ്ങനെ മെഡലുകളുമായി 73 പോയന്റാണ് മുണ്ടൂർ നേടിയത്. രണ്ട് ദിവസങ്ങളിലായി നടന്ന മത്സരത്തിൽ വിവിധ ക്ലബുകൾ, സ്കൂളുകൾ, കോളജുകൾ എന്നിവിടങ്ങളിൽനിന്നായി 995 വിദ്യാർഥികളാണ് മാറ്റുരച്ചത്.

