അപകടമൊളിപ്പിച്ച് ഓടനൂർ ജങ്ഷൻ
text_fieldsഓടനൂരിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് തകർത്ത
നിലയിൽ
കോട്ടായി: നാലു പ്രധാന റോഡുകളുടെ സംഗമകേന്ദ്രമായ ഓടനൂർ ജങ്ഷനിൽ വാഹനാപകടങ്ങൾ പെരുകുന്നു. പൊലീസ് സ്ഥാപിച്ച സ്പീഡ് ബാരിക്കേഡ് പോലും കഴിഞ്ഞ ദിവസം ഇടിച്ച് തകർത്ത നിലയിലാണ്. കോട്ടായി-പൂടൂർ, പാലക്കാട് റോഡുകളും കോട്ടായി ശാസ്താപുരം മേജർ റോഡും പറളി റോഡും കൂടിച്ചേരുന്ന ജങ്ഷനിൽ അപകടം പതിവായതോടെ നാട്ടുകാരും ആശങ്കയിലാണ്.
അപകടം കുറക്കാൻ കോട്ടായി പൊലീസ് സ്ഥാപിച്ച സ്പീഡ് ബാരിക്കേഡ് കഴിഞ്ഞ ദിവസം രാത്രി അജ്ഞാത വാഹനം ഇടിച്ചു തകർത്തിട്ടുണ്ട്. ഓടനൂർ സെൻററിലെ അപകടസാധ്യത ഇല്ലാതാക്കാൻ ശാസ്താപുരം റോഡിലും പറളി റോഡിലും വേഗത നിയന്ത്രണ സംവിധാനം സജ്ജീകരിക്കണമെന്ന് നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. എന്നാൽ ഉദ്യോഗസ്ഥർ ഈ ആവശ്യം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ഇതേ റോഡുകളിൽ പറളി ചന്തപ്പുരയിൽ സംസ്ഥാന പാതയിലേക്ക് ബന്ധിപ്പിക്കുന്ന ഭാഗത്തും മേജർ റോഡിൽ കോട്ടായി-കുഴൽമന്ദം റോഡിലേക്ക് ബന്ധിപ്പിക്കുന്ന ഭാഗത്തും ഹംപ് സ്ഥാപിച്ചിട്ടുണ്ട്. അവിടെയൊന്നും ഇല്ലാത്ത നിയമപ്രശ്നങ്ങൾ ഓടനൂരിന്റെ കാര്യത്തിൽ മാത്രം ഉന്നയിക്കുന്നതിന്റെ രഹസ്യമെന്താണെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

